അടുപ്പിച്ച് ഇറങ്ങിയ രണ്ട് ചിത്രങ്ങളും 100 കോടി; സൂപ്പർ താരപദവിയിലേക്ക് ശിവ കാർത്തികേയൻ


നവാ​ഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത ഡോൺ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തി 12 ദിവസത്തിനുള്ളിൽ ആ​ഗോളതലത്തിൽ 100 കോടി കളക്ഷൻ നേടിയത്.

ഡോൺ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/Sivakarthikeyan.D/photos

തുടർച്ചയായി രണ്ട് ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിച്ച് റെക്കോർഡിട്ടിരിക്കുകയാണ് തമിഴ് താരം ശിവ കാർത്തികേയൻ. നവാ​ഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത ഡോൺ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തി 12 ദിവസത്തിനുള്ളിൽ ആ​ഗോളതലത്തിൽ 100 കോടി കളക്ഷൻ നേടിയത്.

ശിവ കാർത്തികേയന്റെ കഴിഞ്ഞ ചിത്രമായ ഡോക്ടറും 100 കോടി നേടിയിരുന്നു. ഇതോടെ കോളിവുഡിലെ സൂപ്പർസ്റ്റാർ പട്ടം ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണ് താരം. അറ്റ്ലീയുടെ ശിഷ്യനായ സിബി ചക്രവർത്തി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഡോൺ. ഇതോടെ സംവിധാനം ചെയ്ത ആദ്യചിത്രം തന്നെ 100 കോടിയിലെത്തിച്ച സംവിധായകൻ എന്ന നേട്ടവും സിബി സ്വന്തമാക്കി.

ആക്ഷനും കോമഡിയും സെന്റിമെൻസും ചേർന്ന ഡോണിൽ ചക്രവർത്തി എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയന്‍ അവതരിപ്പിച്ചത്. പ്രിയങ്ക മോഹനാണ് നായിക. ഡോക്ടറിലും ശിവ കാർത്തികേയന്റെ നായികയായത് പ്രിയങ്കയായിരുന്നു. എസ്.ജെ. സൂര്യ, ബാല ശരവണൻ, സമുദ്രക്കനി, സൂരി, രാധാരവി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രിയങ്കാ മോഹനാണു ചിത്രത്തിൽ നായിക. ശിവാങ്കി കൃഷ്ണകുമാർ, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ​ഗാനങ്ങളും വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച് ചിത്രം കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. പിആർഓ പ്രതീഷ് ശേഖർ.

Content Highlights: Siva Karthikeyan, Don Tamil Movie Collection, Don Tamil Movie in 100 Crore Club

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented