പുരസ്‌കാരത്തിന്റെ പേരില്‍ ലഹള നടത്തുന്നതെന്തിന്, നഞ്ചിയമ്മയെ അഭിനന്ദിക്കൂ- സിതാര കൃഷ്ണകുമാര്‍


നഞ്ചിയമ്മ. സിതാര കൃഷ്ണകുമാർ

ഞ്ചിയമ്മയുടെ ദേശീയ പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഗായിക സിതാര കൃഷ്ണകുമാര്‍. ഈ വിഷയത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും ഒരു പുരസ്‌കാരത്തിന്റെ പേരില്‍ പരസ്പരം ചീത്തവിളിക്കുന്നതും ലഹള നടത്തുന്നതും അവസാനിപ്പിക്കൂ എന്ന് സിതാര പറഞ്ഞു. പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് സിതാര പറയുന്നു. സംഗീതത്തിനായി ജീവിതം സമര്‍പ്പിച്ചവരുടെ ലക്ഷ്യം ഒരിക്കലും ദേശീയ പുരസ്‌കാരമല്ലെന്ന് ഗായിക കൂട്ടിച്ചേര്‍ത്തു.

സിതാരയുടെ വാക്കുകള്‍

നഞ്ചിയമ്മയുടെ പുരസ്‌കാരത്തെക്കുറിച്ച് എല്ലാവരും ഒരുപാട് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. നഞ്ചിയമ്മ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഏതോ സ്ഥലത്തിരിക്കുന്നു. അവര്‍ ഈ ഫേസ്ബുക്കിലും മറ്റും നടക്കുന്ന ചര്‍ച്ചകളെ കുറിച്ചൊന്നും അറിയുന്നില്ല. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. അവ രേഖപ്പെടുത്താനുള്ള പൂര്‍ണ സ്വാതന്ത്യം എല്ലാവര്‍ക്കും ഉണ്ട്. അതില്‍ തെറ്റും ശരിയും ഇല്ല. ഒരാള്‍ ശരി മറ്റൊരാള്‍ തെറ്റ് എന്ന് പറഞ്ഞ് നടക്കുന്ന അടിപിടികളില്‍ പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഭയങ്കരമായി മോശം ആകുന്നു. അതിലൊന്നും ഒരുകാര്യവും ഇല്ല. സംഗീതത്തിനെ കുറിച്ചിട്ടല്ലേ സംസാരിക്കുന്നത്. സിനിമകളിലെ പാട്ടുകള്‍ അതിന്റെ സന്ദര്‍ഭത്തിനനുസരിച്ചാണ് കോംപ്ലിമെന്റ്ചെയ്യുന്നതാണ്. ആ ഒരു പ്രാധാന്യത്തില്‍ അതിനെ കാണുകയാണെങ്കില്‍ നമ്മള്‍ ലൈറ്റ് ആയി കാണുമെന്ന് എനിക്ക് തോന്നുന്നു. ഒരു അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ മൂന്ന് നാല് ദിവസത്തേക്ക് അതിനെ പറ്റിയുള്ള ലഹളകള്‍ വയ്ക്കുക.. അത് അനൗണ്‍സ് ചെയ്തു കഴിഞ്ഞു. അവാര്‍ഡ് കിട്ടുന്നവരെ മനസ്സറിഞ്ഞ് അഭിനന്ദിക്കുക. അവിടെ തീരാവുന്നതെ ഉള്ളൂ എന്നാണ് എന്റെ വിശ്വാസം.

നമുക്ക് എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത അത്രയും തരം സംഗീത ശാഖകള്‍ ഇന്ത്യയിലുണ്ട്‌. സിനിമാസംഗീതത്തിന് ചരിത്രപരമായ പ്രധാന്യമുണ്ട്. അതിന്റെ ജനകീയതയാണ് അതിന് കാരണം. ഏറെ കഷ്ടപ്പെട്ട് സംഗീതത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച പലരുടെയും ലക്ഷ്യമേയല്ല സിനിമ. അവര്‍ക്ക് സിനിമയില്‍ പാടണം എന്നും ആഗ്രഹമില്ല. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നവരോട് നല്ലൊരു പിന്നണി ഗായകരാകട്ടെ എന്ന് പറയുന്നതില്‍ പോലും അര്‍ത്ഥമില്ല. സംഗീതത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ കഴിയട്ടെ എന്നേയുള്ളു.

എല്ലാവര്‍ക്കും സംഗീതത്തില്‍ അവരവരുടേതായ വഴികളുണ്ട്. ഇപ്പോള്‍ ശാസ്ത്രീയ സംഗീതം, ഫോക്ക് സംഗീതം, സെമി ക്ലാസിക്കല്‍, കഥകളി സംഗീതം എന്നിങ്ങനെ പോകുന്നു. നമുക്ക് നഷ്ടമാകുന്ന ചില സംഗീത ശാഖകള്‍ ഉണ്ട്. അവയെ തിരിച്ചുപിടിക്കാനും അതില്‍ അര്‍പ്പിച്ചവര്‍ക്ക് നല്ല ജീവിത മാര്‍ഗ്ഗം ലഭിക്കാനും പരിഗണ നല്‍കാനും അതിനുള്ള പ്രോത്സാഹനവും നല്‍കാന്‍ ശ്രമിക്കുക. ദേശീയ പുരസ്‌കാരം സിനിമയുടെ ഇപ്പോള്‍ ദേശീയ പുരസ്‌കാരത്തിലേക്ക് വന്നാല്‍ ആറ് വരി പാടിയവര്‍ക്ക് പോലും ദേശീയ പുരസ്‌കാരം ലഭിച്ച ചരിത്രമുണ്ട്. ചില വ്യക്തികള്‍ ആണല്ലോ അത് തീരുമാനിക്കുന്നത്. അതിന് അത്ര പ്രാധാന്യത്തില്‍ മാത്രം കാണുക. വ്യക്തിപരമായ ചീത്തവിളിലേക്കും ബഹളത്തിലേക്കും പോകരുത്. അതിനെ വ്യക്തിപരമായി കാണാതെയിരുന്നാല്‍ അത്രയും നല്ലത്. നമുക്ക് നല്ല പാട്ടുകളുണ്ടാക്കാം. അത് കേള്‍ക്കാം. ഇഷ്ടപെട്ടത് ഇഷ്ടപ്പെട്ടു എന്ന് പറയാം. ഇഷ്ടപ്പെടാത്തത് മാറ്റി വെക്കാം. അത്രേയുള്ളു. അല്ലാതെ ഇഷ്ടപ്പെട്ടില്ല എന്നത് കൊണ്ട് അത് മോശമാണ് എന്ന് പറയാന്‍ സാധിക്കില്ലല്ലോ. നഞ്ചിയമ്മയുടെ ആ പാട്ട് ഹൃദയത്തില്‍ നിന്ന് വന്നതാണ്. അതിനാണ് പുരസ്‌കാരം. സംഗീതത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍ക്ക് ദേശീയ പുരസ്‌കാരം ലക്ഷ്യമൊന്നും ആയിരിക്കില്ല-സതാര പറഞ്ഞു.

Content Highlights: sithara krishnakumar, nanjiyamma national Film award, best play back, Musician Linu Lal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented