സംസ്ഥാനത്തെ പ്രളയക്കെടുതിയെ അതിജീവിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് ജനങ്ങള്‍. വെള്ളവും ചെളിയും കയറി വൃത്തിക്കേടായിരിക്കുന്ന സാഹചര്യത്തില്‍ വീട് വൃത്തിയാക്കുക എന്നത് ശ്രമകരമായ പരിപാടിയാണ്. പ്രളയത്തിൽ നിന്ന് വീട് തിരിച്ചുപിടിക്കുമ്പോൾ ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതിന് ഉപകാര പ്രദമാകുന്ന ഒരു വീഡിയോ പങ്കുവയ്ച്ചിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാറും ഭര്‍ത്താവ് ഡോ. സജീഷും.
കൊച്ചിയിലുള്ള സിതാരയുടെ വീട്ടിലും വെള്ളം കയറിയിരുന്നു. മഴ കുറഞ്ഞതോടെ വീട്ടിലെ വള്ളം ഇറങ്ങി. മാലിന്യവും ചെളിയും നിറഞ്ഞിരിക്കുന്ന വീട് വൃത്തിയാക്കുന്നതില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങളാണ് അവർ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
സിതാര പറയുന്നു, 'വൃത്തിയാക്കാന്‍ പോകുമ്പോള്‍ അത്യാവശ്യം കരുതേണ്ട ചില വസ്തുക്കളുണ്ട്. അതു മറക്കരുത്. എല്ലാവരും ഗം ബൂട്ടുകളും ഗ്ലൗസുകളും ധരിക്കുക. വീടിനകത്തേക്ക് കയറിയപ്പോള്‍ ഇവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളായി തോന്നി.'
ഡോ. സജീഷ് പറയുന്നു, 'ഗ്ലൗസ് ധരിക്കുകയാണെങ്കില്‍ ആദ്യം സര്‍ജിക്കല്‍ ഗ്ലൗസ് ഇടുക. അത് കീറിപ്പോകാതിരിക്കാന്‍ മുകളില്‍ റബ്ബര്‍ ഗ്ലൗസ് ധരിക്കാം. വലിയ വിലയുള്ള ഗം ബൂട്ടൊന്നും വാങ്ങേണ്ട കാര്യമില്ല. പിന്നെ മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതിനാല്‍ കുറച്ച് ഡിസ്പോസിബില്‍ മാസ്ക് അല്ല ഉപയോഗിക്കേണ്ടത്.'
വീടിനകത്തേക്ക് കയറുമ്പോള്‍ ഒരു സ്പ്രേയറില്‍ അല്പം മണ്ണെണ്ണ കരുതുക. ഇഴജന്തുക്കളുണ്ടെങ്കില്‍ അത് അടിച്ചു കൊടുക്കാം. കൂടുതല്‍ അടിക്കരുത് അങ്ങനെ ചെയ്താല്‍ അവ ചത്തു പോകാന്‍ സാധ്യതയുണ്ട്. കിണര്‍ ഉപയോഗിക്കുമ്പോള്‍ ആദ്യം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. ഒരു മാസത്തോളം ക്ലോറിനേറ്റ് ചെയ്യേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. വൃത്തിയാക്കുമ്പോള്‍ ജനലുകള്‍ തുറന്നിടുക. മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. ഇലക്ടോണിക് സാധനങ്ങള്‍ ഒന്നും ഓണ്‍ ചെയ്യരുത്. അവ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഇലക്ടീഷന്റെ സഹായം തേടാന്‍ മറക്കരുത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..