ലണ്ടന്‍: ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ബ്രിട്ടീഷ് നടന്‍ റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന റോജര്‍ മൂര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ചാണ് മരണപ്പെട്ടത്.

അര്‍ബുദത്തിനെതിരെ പോരാടിയാണ് റോജര്‍ മൂര്‍ മരണത്തിന് കീഴടങ്ങിയതെന്നും ശവസംസ്‌കാര ചടങ്ങുകള്‍ മൊണോക്കോയില്‍ നടക്കുമെന്നും മരണം സ്ഥിതീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കുടുംബമിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

ലിവ് ആന്റ് ലെറ്റ് ഡൈ, ദ സ്‌പൈ ഹു ലൗവ്ഡ് മി തുടങ്ങി ഏഴു ബോണ്ട് ചിത്രങ്ങളിലാണ് റോജര്‍ മൂര്‍ വേഷമിട്ടത്. ബോണ്ടിലെ അഭിനയത്തോടൊപ്പം 1960കളില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ടെലിവിഷന്‍ പരമ്പരയായ ദി പെര്‍സ്യുഡേഴ്‌സ് ആന്റ് ദ സെയ്ന്റും മൂറിന് ആരാധകരെ നേടിക്കൊടുത്തു.  1991ല്‍ യു.എന്നിന്റെ ഗുഡ്‌വില്‍ അംബാസിഡറായി നിയമിതനായ മൂറിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ പദവി നല്‍കി ആദരിച്ചിട്ടുണ്ട്.  

വെടിശബ്ദം കേട്ട് ഭയപ്പെടുന്ന പ്രത്യേക മാനസിക രോഗമായ ഹോഹ് ലോബിയക്ക് അടിമയായിരുന്ന മൂര്‍ അതെല്ലാം അതിജീവിച്ചാണ് ജെയിംസ് ബോണ്ടിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്. അമ്പെത്തെട്ടാം വയസ്സിലും അദ്ദേഹം ബോണ്ടായി അഭിനയിച്ചു. 1985ല്‍ പുറത്തിറങ്ങിയ എ വ്യൂ റ്റു എ കില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍അ അദ്ദഹത്തിന് 58 വയസ്സായിരുന്നു. അതായിരുന്നു മൂറിന്റെ അവസാന ബോണ്ട് ചിത്രവും.

roger moore

മൂര്‍ അഭിനയിച്ച ജെയിംസ് ബോണ്ട് ചിത്രങ്ങള്‍

ലിവ് ആന്റെ ലെറ്റ് ഡൈ (1973)
ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍ (1974)
ദ സ്‌പൈ ഹു ലൗവ്ഡ് മി(1977)
മൂണാര്‍ക്കെര്‍ (1979)
ഫോര്‍ യുവല്‍ ഐസ് ഒണ്‍ല് (1981)
ഒക്ടോപസി(1983)
എ വ്യു റ്റു എ കില്‍ (1985)