തിരുവനന്തപുരം: 2018 ലെ മികച്ച നവാഗത സംവിധായകന്‍, ജസരി (ലക്ഷദ്വീപ് ഭാഷയിലെ ആദ്യ സിനിമ) ഭാഷയിലെ മികച്ച സിനിമ രണ്ട് ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'സിന്‍ജാര്‍' സിനിമയുടെ തിരക്കഥ പ്രകാശനം ചെയ്യുന്നു. മൂവി ജംഗ്ഷന്റെ ബാനറില്‍ എസ്.ജി.എസ് മാര്‍ക്കറ്റിങ് കമ്പനിക്ക് വേണ്ടി ഷിബു.ജി.സുശീലന്‍ നിര്‍മ്മാണവും പാമ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിച്ച സിന്‍ജാര്‍ ഇതിനകം രാജ്യത്തിന് അകത്തും പുറത്തുമായി ഏതാണ്ട് 35 ഓളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകാരവും പുരസ്‌കാരങ്ങളും ലഭിച്ചു.
സിനിമയുടെ തിരക്കഥ സൂര്യകൃഷ്ണമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍, ആഗസ്ത് 1-ാം തീയതി തിരുവനന്തപുരത്ത് പ്രസ്‌ക്ലബ്ബ് ഹാളില്‍ വച്ച് വൈകുന്നേരം 5.00 മണിക്ക് നടന്‍ ഇന്ദ്രന്‍സ് ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ സംവിധായകന്‍ വിനോദ് മങ്കരയ്ക്ക് നല്‍കി നിര്‍വഹിക്കും. ആപ്പിള്‍ ബുക്സ് ആണ് തിരക്കഥ പ്രസാധകര്‍.
ജസരി ഭാഷയില്‍ നിര്‍മിക്കപ്പെട്ട' ആദ്യ ചലച്ചിത്രഗാനത്തിന്റെ റിലീസും ഇതോടൊപ്പം നടക്കുന്നു. മലയാള സിനിമാ-സാംസ്‌കാരിക രംഗത്ത് പ്രമുഖനായ ശ്രീകുമാരന്‍ തമ്പിയാണ് ജസരിയിലെ ആദ്യ ഗാനം ജനങ്ങള്‍ക്കായി റിലീസ് ചെയ്യുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുത് ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യന്‍ കൂടിയായ ശ്രീ. സതീഷ്രാമചന്ദ്രനാണ്. ഗാനത്തിന്റെ വരികള്‍ നടനും ലക്ഷദ്വീപ് നിവാസിയുമായ ശ്രീ. പി.ഐ. കല്‍പ്പേനിയുടെതാണ്. തെന്നിന്ത്യന്‍ അഭിനേത്രിയും നര്‍ത്തകിയുമായ ലക്ഷ്മി മേനോനാണ് ജസരിയിലെ ഈ ആദ്യഗാനം ആലപിച്ചിരിക്കുത്.
ചലച്ചിത്ര സംവിധായകനായ പ്രമോദ് പയ്യൂര്‍, നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രൊഫ. അലിയാര്‍, സിനിമാ നിരൂപകനായ ടി.പി.ശാസ്തമംഗലം, തിരക്കഥാകൃത്തായ ബി.ടി.അനില്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, സംവിധായകനായ ഷിബു ഗംഗാധരന്‍, എം.രാധാകൃഷ്ണന്‍ (പ്രസ് ക്ലബ്ബ് സെക്രട്ടറി), പി.ഐ. കല്‍പ്പേനി (ഗാനരചയിതാവ് ,സിന്‍ജാര്‍), ശരത്ബാബു തച്ചമ്പാറ (പബ്ലിഷര്‍, ആപ്പിള്‍ ബുക്സ്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ആഗസ്ത് 9 -ാം തീയതി കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സിന്‍ജാര്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ആദ്യമായാണ് പി.വി.ആര്‍ സിനിമാസ് കേരളത്തില്‍ നിന്നും ഒരു സിനിമ വിതരണത്തിന് എടുത്ത് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. സര്‍ക്കാര്‍ തീയറ്ററുകളായ കൈരളി-ശ്രീ തീയറ്ററുകളിലും കൊച്ചി, മുംബൈ, പൂന, ഇന്‍ഡോര്‍, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ പി.വി.ആര്‍ സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlights: Sinjar movie Script release, Sandeep pampally, Srinda Arhaan, Mythili, Musthafa, First Jasari language film