നിലത്തുവീണ് തലയ്ക്ക് പരിക്ക്, ​ഗായകൻ സുബീൻ ​ഗാർ​ഗ് ആശുപത്രിയിൽ


​ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ​ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന ​ഗായകനാണ് സുബിൻ ​ഗാർ​ഗ്

സുബീൻ ​ഗാർ​ഗ് | ഫോട്ടോ: www.instagram.com/zubeen.garg/

അസം: പ്രശസ്ത ​ഗായകൻ സുബീൻ ​ഗാർ​ഗിന് റിസോർട്ടിലെ ശൗചാലയത്തിൽ വീണ് പരിക്ക്. തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ദിബ്രു​ഗഢിലെ ആശുപത്രിയിലേക്ക് മാറ്റി. എയർ ആംബുലൻസ് ഉപയോ​ഗിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ​ഗുരുതരമല്ല എന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

​ഗാർ​ഗിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ദിബ്രു​ഗഢ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സെൻ നിർദേശം നൽകിയിരുന്നു. കൂടാതെ ഇതിന്റെയെല്ലാം മേൽനോട്ടത്തിന് ആരോ​ഗ്യമന്ത്രി കേശബ് മഹന്തയെ നിയോ​ഗിക്കുകയും ചെയ്തിരുന്നു.

ഇമ്രാൻ ഹഷ്മിയുടെ ​ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ​ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന ​ഗായകനാണ് സുബിൻ ​ഗാർ​ഗ്. ക്രിഷ് 3-യിലെ ദിൽ തൂ ഹി ബതാ എന്ന ​ഗാനവും ​ഗാർ​ഗ് ബോളിവുഡിന് സമ്മാനിച്ച ​ഗാനമാണ്. ചാന്ദ്നി രാത്, ചന്ദാ, സ്പർശ് തുടങ്ങിയ ആൽബങ്ങളും ​ഗാർ​ഗിന്റേതായുണ്ട്.

​ഗായകനെന്നതിലുപരി നടനും സംവിധായകനുമാണ് സുബീൻ ​ഗാർ​ഗ്. കാഞ്ചൻജം​ഗ, മിഷൻ ചൈന, ദീൻബന്ധു തുടങ്ങിയ ചിത്രങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു. അസമിൽ അദ്ദേഹത്തിന്റെ പേരിൽ നിരവധി ഫാൻസ് ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്.

Content Highlights: Singer Zubeen Garg Hospitalised, Zubeen Garg Head Injury, Zubeen Garg in Hospital

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented