വൈക്കം: ഗായിക െെവക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം ലളിതമായ ചടങ്ങിൽ നടന്നു. മിമിക്രി കലാകാരൻ എൻ.അനൂപാണ് വരൻ. ഒക്ടോബർ 22-ന് രാവിലെ 10.30-നും 11.30-നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രനടയിലാണ് വിവാഹം. വിജയലക്ഷ്മിയുടെ ഉദയനാപുരത്തെ വീട്ടിലായിരുന്നു മോതിരമാറ്റചടങ്ങ്.

വൈക്കം ഉദയനാപുരം ഉഷാനിവാസിൽ വി.മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടെയും ലൈലാകുമാരിയുടെയും മകനാണ് ഇന്റീരിയർ ഡെക്കറേഷൻ കോൺട്രാക്ടർ കൂടിയായ അനൂപ്. സെല്ലുലോയിഡ് എന്ന സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ പാട്ടും മൂളി വന്നു...’ എന്ന ഗാനമാണ് ചലച്ചിത്രലോകത്ത് വിജയലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്.