ര്‍ണാടക സംഗീതഞ്ജയും പിന്നണി ഗായികയുമായ സുധ രഘുനാഥന്റെ മകളുടെ വിവാഹ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വംശീയാധിക്ഷേപവും മതഭ്രാന്തുമായി സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം.

അമേരിക്കന്‍ പൗരനായ മൈക്കിള്‍ മുര്‍ഫിയെയാണ് സുധയുടെ മകള്‍ മാളവിക രഘുനാഥന്‍ വിവാഹം ചെയ്യുന്നത്. ജൂലൈ 24 ന് ചെന്നൈയില്‍ വച്ചാണ് വിവാഹം നടക്കുന്നത്. 

വിവാഹ വാര്‍ത്തയും ക്ഷണക്കത്തും പ്രചരിച്ചതിന് പിന്നാലെ സുധയ്ക്ക് നേരേ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തി. സുധയും കുടുംബവും മതം മാറിയെന്നാണ് ആരോപണം. വരന്‍ മൈക്കിള്‍ മുര്‍ഫിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചാണ് മറ്റൊരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. 

sudha

സുധയെ പിന്തുണച്ചും ഒട്ടനവധിയാളുകള്‍ രംഗത്തെത്തി. കെ.ജെ യേശുദാസ് അടക്കമുള്ളവര്‍ ഭജന പാടുമ്പോള്‍ അഭിമാനം കൊള്ളുന്നവര്‍ സുധയ്‌ക്കെതിരേ രംഗത്ത് വന്നതിന് പിന്നിലെ കാരണം തികച്ചും വര്‍ഗീയമാണ്. സുധയുടെ മകള്‍ സ്വയംപര്യാപ്തയാണ്. അവള്‍ സുധയുടെ അടിമല്ല. ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാം. സുധ മതം മാറിയിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ ഇഷ്ടം-പിന്തുണച്ച് ഒരാള്‍ കമന്റ് ചെയ്തു.

sudha

Content Highlights: Sudha Raghunathan faces bigotry, racism as daughter marry to american citizen, malavika Michael Murphy