ശ്രീനാഥും അശ്വതിയും | Photo: instagram.com/sreenath.sivasankaran
ഗായകന് ശ്രീനാഥ് ശിവശങ്കരന് വിവാഹിതനായി. സംവിധായകന് സേതുവിന്റെ മകളും ഫാഷന്‍ സ്റ്റെലിസ്റ്റുമായ അശ്വതിയാണ് വധു. വിവാഹവാര്‍ത്ത ശ്രീനാഥ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ മെയ് 26 നായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടേയും വിവാഹനിശ്ചയം.
കൊച്ചിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ചലചിത്രതാരങ്ങളായ ജയറാം, ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ്, അനു സിത്താര, സിദ്ധിഖ്, റഹ്മാന്, രഞ്ജി പണിക്കര്‍, ചിപ്പി, രഞ്ജിനി ഹരിദാസ്, തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
റിയാലിറ്റി ഷോയിലൂടെ സുപരിചിതനായി പിന്നണിഗാന രംഗത്തേക്കെത്തിയ ശ്രീനാഥ് ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകന്റെ വേഷവുമണിഞ്ഞു. സബാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങള്‍ക്കും ശ്രീനാഥ് സംഗീതമൊരുക്കി.
Content Highlights: singer sreenath and aswathy marriage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..