കോതമംഗലം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. കോതമംഗലം മജിസ്‌ട്രേട്ട് കോടതിയിലാണ് റിമി ടോമി മൊഴി നല്‍കുന്നത്.
റിമി നേരത്തേ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇത് ഉറപ്പിക്കാനാണ് ഇപ്പോള്‍ സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേട്ടിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്. ഇങ്ങനെ നല്‍കുന്ന മൊഴി കേസില്‍ തെളിവായി സ്വീകരിക്കപ്പെടും.