ഡോ ബി.എസ് ബാലചന്ദ്രൻ പിന്നണി ഗായകൻ പട്ടം സനിത്തിന് പുരസ്കാരം നൽകുന്നു
കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഭാരത് സേവക് സമാജ്, ന്യൂഡല്‍ഹിയുടെ സാമൂഹിക ജീവകാരുണ്യ രംഗത്ത് മികച്ച സേവനം കാഴ്ചവച്ച പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന് പട്ടം സനിത്തിന് ' ഭാരത് സേവക് പുരസ്കാരം'. കവടിയാര്‍ സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ ചെയര്മാന് ഡോ ബി.എസ് ബാലചന്ദ്രന് പുരസ്കാരം സമ്മാനിച്ചു.
പുരസ്കാരം ഏറ്റുവാങ്ങി പട്ടം സനിത്ത് ചടങ്ങിനെ അഭി സംബോധന ചെയ്തു സംസാരിച്ചു. ഇങ്ങനെ ഒരു ദേശീയ അവാര്‍ഡ് കിട്ടിയത് ഭാഗ്യമായി കണക്കാക്കുന്നു. ഇത് സമൂഹത്തില്‍ കൂടുതല്‍ കൂടുതല്‍ മികച്ച സേവനം കാഴ്ചവെക്കുന്നതിന് പ്രചോദനം നല്കുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല എന്ന് പട്ടം സനിത്ത് പറഞ്ഞു. വൈസ് ചെയര്മാന് ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അസി.ഡയറക്ടര്‍ ടി പി വിനോദ് നന്ദി പറഞ്ഞു.
Content Highlights: singer pattom sanith bharat sevak samaj awards
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..