'പുഷ്പ'യിലെ ഗാനരംഗത്ത് സാമന്ത, എൽ. ആർ. ഈശ്വരി | ഫോട്ടോ: സ്‌ക്രീൻഗ്രാബ്, വി.പി. പ്രവീൺകുമാർ | മാതൃഭൂമി
മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ച ഗായികയാണ് എല്‍.ആര്‍. ഈശ്വരി. കഴിഞ്ഞവര്‍ഷം തെലുഗില്‍ പുറത്തിറങ്ങിയ ഒരു സൂപ്പര്‍ഹിറ്റ് ഗാനത്തേക്കുറിച്ചുള്ള അഭിപ്രായപ്രകടനം അവരെ വാര്‍ത്തകളില്‍ നിറയ്ക്കുകയാണ്. പുഷ്പ എന്ന ചിത്രത്തിലെ ഊ ആണ്ടവാ എന്ന ഗാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് എല്‍.ആര്‍.ഈശ്വരി ഉന്നയിച്ചത്.
ഒരു തെലുഗ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുഷ്പയിലെ ഗാനത്തിനെതിരെ ഈശ്വരി സംസാരിച്ചത്. ഈയടുത്തായി വരുന്ന ഗാനങ്ങളൊന്നും തനിക്കിഷ്ടമല്ലെന്ന് അവര്‍ പറഞ്ഞു. ഇതിന് ഉദാഹരണമെന്നോണമാണ് ഊ ആണ്ടാവാ അവര്‍ ചൂണ്ടിക്കാട്ടിയത്. ഇതൊരു പാട്ടാണോ എന്ന് അവര്‍ ചോദിച്ചു. ആദ്യം മുതല്‍ അവസാനം വരെ ഒരേ ഈണമാണ്. ഗായകര്‍ക്ക് എന്തറിയാമെന്നും അവര്‍ ചോദിച്ചു.
'ഞാനാണ് ഈ പാട്ട് പാടിയതെങ്കില്‍ അതിന്റെ മൊത്തം റേഞ്ച് തന്നെ മാറിയേനേ. എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടില്ല. പുതുതലമുറയിലെ കുട്ടികള്‍ക്ക് എന്തറിയാം? സംഗീതസംവിധായകര്‍ ഇക്കാര്യം പരിശോധിച്ച് ഗായകരെക്കൊണ്ട് കൃത്യമായി പാടിക്കണം. പണ്ട് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഇന്നും ആ പഴയ ഗാനങ്ങള്‍ നിലനില്‍ക്കുന്നതെന്തുകൊണ്ട് എന്നതിന് ഒരു കാരണമുണ്ട്.' എല്‍.ആര്‍. ഈശ്വരി കൂട്ടിച്ചേര്‍ത്തു. ഈശ്വരിയെ തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
2022-ലെ ജനപ്രിയ തെലുഗ് ഗാനമായിരുന്നു ഊ ആണ്ടാവാ. പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ഗാനം ആരാധകരെ സമ്പാദിച്ചു. ഇന്‍സ്റ്റാഗ്രാം റീല്‍സുകളിലുള്‍പ്പെടെ ഗാനം നിറഞ്ഞുനിന്നു. ചന്ദ്രബോസിന്റെ വരികള്‍ക്ക് ദേവി ശ്രീ പ്രസാദാണ് ഈണമിട്ടത്. ഇന്ദ്രാവതി ചൗഹാനായിരുന്നു ഗായിക. അല്ലു അര്‍ജുനും സാമന്തയും പ്രത്യക്ഷപ്പെട്ട ഗാനം പുഷ്പയിലെ ഹൈലൈറ്റ് ആയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.
Content Highlights: singer l r eswari against pushpa song o antava, allu arjun, samantha, devi sri prasad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..