കെകെ, കൊൽക്കത്തയിൽ നടന്ന സംഗീതനിശയിൽ നിന്നുള്ള ദൃശ്യം | Photo: www.instagram.com/kk_live_now/
ഹം രഹേ യാ ന രഹേ കൽ... കൊൽക്കത്തയിലെ നസറുൾ മഞ്ചയിൽ ഈ ഗാനം ആലപിക്കുമ്പോൾ ഗായകൻ കെകെയോ മുന്നിലെ പുരുഷാരമോ മനസിലാക്കിക്കാണുമായിരുന്നില്ല ഇതദ്ദേഹത്തിന്റെ അവസാന സംഗീതനിശയായിരിക്കുമെന്ന്. ഈ ചടങ്ങിന് തൊട്ടുപിന്നാലെയായിരുന്നു ഗായകന്റെ അപ്രതീക്ഷിത വിടവാങ്ങൽ.
ഗാനത്തിനൊപ്പിച്ച് മൊബൈലിലെ ഫ്ളാഷ് ലൈറ്റുകൾ ഓണാക്കി ആസ്വാദകർ കൈവീശി. കെകെയുടെ അവസാന സംഗീതനിശയുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. നസറുൾ മഞ്ജയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് ഇതിന്റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാർത്താ ഏജൻസികളും മഞ്ചയെ ഉദ്ധരിച്ച് ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
കെകെയുടെ 199-ൽ പുറത്തിറങ്ങിയ പൽ എന്ന ആൽബം നിരൂപകരുടേയും സംഗീത പ്രേമികളുടേയും പ്രീതി ഒരുപോലെ പിടിച്ചുപറ്റിയിരുന്നു. ചൊവ്വാഴ്ച കൊൽക്കത്തയിലെ നസ്റുൾ മഞ്ചിൽ നടന്ന സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം, താൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെയെത്തിയിരുന്നു. എന്നാൽ അവസ്ഥ വഷളായതോടെ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സിഎംആർഐ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights: Singer KK Passed Away, KK Last Concert Visuals Out, KK Songs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..