'ചെന്ന് കേറുന്ന' വീട്ടിലെ ജോലിക്കാരിയാക്കാനല്ല, മക്കളെ സ്വയം പര്യാപ്തരാക്കാൻ ശ്രമിക്കണം- ഹരീഷ്


മക്കളെ വീട്ടു ജോലി ചെയ്യാൻ പഠിപ്പിക്കുന്നത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണെന്നും ഹരീഷ് കുറിക്കുന്നു

മുക്ത മകൾക്കൊപ്പം, ഹരീഷ് ശിവരാമകൃഷ്ണൻ

സ്വകാര്യ ചാനൽ പരിപാടിയിൽ മകളെക്കുറിച്ച് നടി മുക്ത നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. അഞ്ച് വയസ്സുകാരി കിയാര എന്ന കണ്‍മണിക്കൊപ്പമാണ് മുക്ത പരിപാടിയിൽ പങ്കെടുത്തത്. മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണമെന്നും മറ്റൊരു വീട്ടിൽ കയറി ചെല്ലാനുള്ളതാണെന്നുമായിരുന്നു മുക്തയുടെ പരാമർശം. ഇതാണ് വലിയ വിമർശനത്തിന് ഇടയാക്കിയത്. ഇപ്പോൾ ഈ വിഷയത്തിൽ പരസ്യ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. താരത്തെ പേരെടുത്ത് പറയാതെയായിരുന്നു ഹരീഷിന്റെ വിമർശനം.

മക്കളെ വീട്ടു ജോലി ചെയ്യാൻ പഠിപ്പിക്കുന്നത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണെന്നും ഹരീഷ് കുറിക്കുന്നു.

‘ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്‌. പക്ഷേ വർമ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട്, ഇതൊന്നും പറഞ്ഞു കൊടുത്തത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെൻഡർ റോൾസ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാർ’, മകൾ അച്ചുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഹരീഷ് കുറിച്ചു.

തന്റെ പേരിൽ നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ച് മുക്തയും രം​ഗത്തെത്തിയിരുന്നു. "അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരുവാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ... ഒരുപാടു പേർ നമ്മളെ വിട്ടു പോയി... പിഞ്ചുകുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ," മകൾക്കൊപ്പമുള്ള ചിത്രത്തോടൊപ്പം മുക്ത കുറിച്ചു.

മുക്തക്കെതിരേ വനിതാകമ്മിഷനും ബാലാവകാശകമ്മിഷനും വാര്‍ത്താവിതരണ വകുപ്പിനും ചിലർ പരാതി നല്‍കിയതും വാർത്തയായി മാറിയിരുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

ഇതില്‍ അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഇവര്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.

content highlights : Singer Harish Sivaramakrishnan on Actress Muktha controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented