'മോശക്കാരെ നിലനിർത്തി ശബ്ദിക്കുന്നവരെ ഒഴിവാക്കി'; ചിന്മയിയുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് പൂട്ടിച്ചു


ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ അവസരത്തിലും ചിന്മയിക്കെതിരെ രൂക്ഷമായ പരിഹാസങ്ങളും ഉയർന്നുവന്നിരുന്നു.

ചിന്മയി | ഫോട്ടോ: www.instagram.com/rahulr_23/

ഗായിക ചിന്മയിയുടെ ഔദ്യോ​ഗിക അക്കൗണ്ട് പൂട്ടി ഇൻസ്റ്റഗ്രാം. തന്റെ 'ബാക്ക്അപ്പ്' അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില പുരുഷന്മാർ തനിക്ക് അശ്ലീലചിത്രങ്ങളയച്ചത് റിപ്പോർട്ട് ചെയ്തതിനാലാണ് ഇൻസ്റ്റാ​ഗ്രാമിന്റെ ഈ നടപടിയെന്ന് അവർ ട്വിറ്ററിലൂടെ പറഞ്ഞു. ബാക്ക് അപ്പ് അക്കൗണ്ടിനേക്കുറിച്ചുള്ള വിവരങ്ങളും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

"അവസാനം ഇൻസ്റ്റഗ്രാം എന്റെ യഥാർത്ഥ അക്കൗണ്ട് നീക്കം ചെയ്തു. അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവരെ ഒഴിവാക്കി." ചിന്മയി ഇൻസ്റ്റാ​ഗ്രാമിൽ എഴുതി.

മീ ടൂ തുറന്നുപറച്ചിലുകളുടെ ഭാ​ഗമായതോടെ ചിന്മയിക്ക് കഴിഞ്ഞ കുറേ നാളുകളായി രൂക്ഷവിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തമിഴ് സിനിമാ മേഖലയിലെ ചിലരുടെ പേരുകളും തുറന്നുപറഞ്ഞതോടെ വിമർശനം ഇടക്കാലത്ത് രൂക്ഷമാവുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ അവസരത്തിലും ചിന്മയിക്കെതിരെ രൂക്ഷമായ പരിഹാസങ്ങളും ഉയർന്നുവന്നിരുന്നു.

കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അവസരത്തിൽ വൈരം മുത്തുപോലെയാണെന്നും അവർ ഇന്നുള്ളതുപോലെ എല്ലാ സൗഭാ​ഗ്യങ്ങളോടെയും ജീവിക്കുക എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ​ഗാനരചയിതാവ് വൈരമുത്തുവിനെതിരെയുള്ള ചിന്മയിയുടെ ആരോപണങ്ങൾ സൂചിപ്പിച്ചായിരുന്നു ഈ കമന്റ്. പുരോ​ഗതിയേക്കുറിച്ചും ഫെമിനിസത്തേക്കുറിച്ചും സ്ത്രീശാക്തീകരണത്തേക്കുറിച്ചുമെല്ലാം ശബ്ദിക്കുന്ന ഇന്ത്യയിലെ സാഹചര്യമിതാണെന്നാണ്‌ ​ഗായിക ഇതിന് മറുപടി നൽകിയത്.

നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. 2014- ലായിരുന്നു ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ​ഗാനങ്ങളാണ് അവർ ആലപിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റ്, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ് അവർ.

Content Highlights: singer chinmayi's instagram account suspended, chinmayi on account suspending

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented