ഴിഞ്ഞ കുറച്ചുദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായിരുന്നു ഗായിക അമൃത സുരേഷ്. മകളായ അവന്തികയ്ക്ക് കോവിഡ് ആണെന്നും മകളെ കാണാൻ അമൃത തന്നെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് നടനും മുൻഭർത്താവുമായ ബാല രംഗത്തെത്തിയത് വലിയരീതിയിൽ വാർത്തയായിരുന്നു. ബാലയുടെ ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുസഹിതം അമൃത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അമൃത പങ്കുവെച്ച കുറിപ്പും ചിത്രവും വൈറലാകുകയാണ്.

'ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കിയത് നിങ്ങളെല്ലാമാണ്. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല. നിങ്ങളയെല്ലാവരേയും ഞാൻ ഒത്തിരി സ്നേഹിക്കുന്നു. എല്ലാവർക്കും വളരെയധികം നന്ദി' എന്നാണ് അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

വിവാദസംഭവങ്ങളുമായി ബന്ധപ്പെട്ട് അമൃത വാർത്തകളിൽ നിറഞ്ഞപ്പോൾ പിന്തുണയുമായി ധാരാളം ആളുകൾ എത്തിയിരുന്നു. തുടർന്നാണ് എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്.

Content highlights :singer amritha suresh instagram post on says thanks in people for support