പരിക്ക് പറ്റിയ തലയുടെ ചിത്രം, അമൃത സുരേഷ് | screen grab, instagram/amrithasuresh
ഗായികയായും അവതാരകയായും മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് പറ്റിയ ഒരു അപകടം ആരാധകരോട് വെളിപ്പെടുത്തുകയാണ് അമൃത.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. തലയ്ക്ക് പരിക്ക് പറ്റിയെന്നും രണ്ട് സ്റ്റിച്ച് ഇട്ടിട്ടുണ്ടെന്നും അമൃത വീഡിയോയില്‍ പറഞ്ഞു.
രാവിലെ സ്റ്റെയറിന് അടിയില്‍ പോയിരുന്ന് ഷൂസ് ഇട്ട ശേഷം എഴുന്നേറ്റപ്പോള്‍ തല സ്റ്റെയറില്‍ ഇടിച്ചു. രണ്ട് സ്റ്റിച്ച് ഇട്ടിരിക്കുകയാണ്. കൂട്ടുകാരി ഇതെല്ലാം കണ്ട് സന്തോഷിച്ചിരിക്കുകയാണെന്നും വീഡിയോയിലൂടെ അമൃത പറഞ്ഞു. വീഡിയോ എടുക്കുന്ന സമയത്ത് സുഹൃത്ത് ചിരിക്കുന്നത് അമൃത കാണിക്കുകയും ചെയ്തു. തനിക്ക് നല്ല വേദനയുണ്ട് എന്നും ഗായിക പറഞ്ഞു. തലയില്‍ ഇഞ്ചക്ഷന്‍ വെച്ചതിന് ശേഷമാണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത വ്യക്തമാക്കി.
Content Highlights: singer amritha suresh about her head injury
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..