ചെന്നൈ: മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് സഹോദരി ഭര്‍ത്താവിനെതിരേയും പാസ്റ്ററിനെതിരേയും ഗായിക പരാതി നല്‍കി. കില്‍പ്പുക്ക് വനിതാ പോലീസ് സ്‌റ്റേഷനിലാണ് ഗായിക പരാതി നല്‍കിയത്. 

ചെന്നൈയില്‍ ഗായികയുടെ സഹോദരിക്കൊപ്പമാണ് 15 വയസ്സുള്ള മകള്‍ താമസിച്ചിരുന്നത്. അവിടെ വച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സഹോദരി പീഡനത്തിന് കൂട്ടുനിന്നുവെന്നും ഗായിക പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ഹൈദരാബാദിലാണ് ഗായികയിപ്പോള്‍ താമസിക്കുന്നത്. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലെക്ക് വന്നപ്പോഴാണ് കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. തുടര്‍ന്ന് ഗായിക ചെന്നൈയിലെത്തി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

 

Content Highlights: singer alleges her daughter was harassed by kin, pastor Kilpuk Police station