വേറിട്ട സിനിമയല്ല സിങ്കം3. എന്നാല്‍, സിനിമയുടെ വിജയം വേറിട്ട രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് നായകന്‍ സൂര്യ. സംവിധായകന്‍ ഹരിക്ക് പുതുപുത്തന്‍ ടൊയോട്ട ഫോര്‍ച്യൂണറാണ് സൂര്യ സമ്മാനിച്ചത്.

കൈയടിക്കൊപ്പം തന്നെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി തമിഴിലും തെലുങ്കിലും ഒരേ സമയം ഇറങ്ങിയ സിങ്കം വെറും ആറ് ദിവസം കൊണ്ടു തന്നെ നൂറ് കോടി രൂപ കളക്റ്റ് ചെയ്തുകഴിഞ്ഞു. തമിഴ്‌നാടിനും ആന്ധ്രയ്ക്കും പുറമെ കേരളത്തിലും കര്‍ണാടകയിലും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.

മാസ്, 24 എന്നിവയ്ക്കുശേഷം സിങ്കം നേടിയ വിജയം വലിയ ആശ്വാസമായിരിക്കുകയാണ് സൂര്യയ്ക്ക്.