-
പൊലീസുകാരെ പ്രകീർത്തിച്ച് ചിത്രങ്ങൾ എടുത്തതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്ന് പ്രമുഖ തമിഴ് സംവിധായകൻ ഹരി. തൂത്തുക്കുടിയിൽ ജയരാജ്, ഫെനിക്സ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹരിയുടെ പ്രതികരണം..
തമിഴിലെ സൂപ്പർഹിറ്റ് പോലീസ് ചിത്രങ്ങളായ സിങ്കം സീരീസ് (3). സാമി, സാമി 2 എന്നീ ചിത്രങ്ങൾ ഒരുക്കിയത് ഹരിയാണ്. സിങ്കവും സാമിയും നടന്മാരായ സൂര്യയുടെയും വിക്രമിന്റെയും കരിയർ തന്നെ മാറ്റിമറിച്ച ചിത്രങ്ങളുമായിരുന്നു.
“ഇത്തരത്തിലുള്ള സംഭവങ്ങൾ തമിഴ്നാട്ടിൽ ഇനി സംഭവിക്കരുത്. പൊലീസുകാരിൽ ചിലർ ചെയ്ത പ്രവൃത്തി പൊലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്. പോലീസിനെ മഹത്വവത്കരിച്ച് അഞ്ച് ചിത്രങ്ങൾ ഒരുക്കിയതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. ഹരി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ജൂൺ 22 നാണ് തൂത്തുക്കുടിയിൽ അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിന് ഇരകളാവുന്നത്. ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത പി ജയരാജും മകൻ ബെന്നിക്സും ജൂൺ 23നാണ് കോവിൽപട്ടിയിലെ ആശുപത്രിയിൽ മരിച്ചത്. സാത്തൻകുളം പോലീസ് സ്റ്റേഷനിൽ ഇരുവരേയും പോലീസുകർ ക്രൂരമായി മർദിച്ചിരുന്നുവെന്ന് ബന്ധുക്കർ ആരോപിച്ചിരുന്നു. കസ്റ്റഡി മരണത്തിൽ പ്രതിഷേധം വ്യാപകമായതോടെ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ നാല് പോലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Content Highlights : Singam director Hari regrets making films glorifying police, Sathankulam custodial deaths
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..