വിക്രം, ധ്രുവ് വിക്രം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ സിമ്രാൻ നായികയാകുന്നു.

വിക്രമിന്റെ  ജോഡിയായാണ് സിമ്രാൻ എത്തുന്നതെന്നാണ് സൂചനകൾ. ഗൗതം മേനോൻ ഒരുക്കുന്ന ധ്രുവ നച്ചത്തിരത്തിലും വിക്രമും സിമ്രാനും ഒന്നിക്കുന്നുണ്ട്. 

വിക്രമിന്റെ കരിയറിലെ 60-ാമത്തെ ചിത്രത്തിന് ചിയാൻ 60 എന്നാണ് പേര് നൽകിയിരിക്കുന്നത്. വാണി ഭോജൻ ആണ് ചിത്രത്തിലെ മറ്റൊരു നായിക. സന്തോഷ് നാരായണനാണ് സം​ഗീതം.

വിക്രമും ധ്രുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിയാന്റെയും മകന്റെയും അഡാറ് കോമ്പോയ്‌ക്കൊപ്പം കാർത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോഴുള്ള മാസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് നിർമിക്കുന്നത്. 

Content Highlights : Simran to team up for Vikram's Next directed  by Karthik Subbaraj Dhruv Vikram Chiyaan 60