സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് കങ്കണാ റണാവത്ത്. പ്രേക്ഷക ശ്രദ്ധയും കൈയടിയും മാത്രമല്ല, മൂന്ന് ദേശീയ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് ബോളിവുഡിന്റെ ഈ യഥാർഥ ക്വീൻ. ഇനി ഒരു ദേശീയ അവാർഡ് കൂടി അടിച്ചുമാറ്റുമോ കങ്കണ എന്നാണ് ഇപ്പോൾ എല്ലാവരുടെയും സംശയം.

കങ്കണാ നായികയാവുന്ന സിമ്രാൻ്റെ ട്രെയിലര്‍ കാണുമ്പോൾ ഈ സംശയം അസ്ഥാനത്തല്ലെന്ന് വ്യക്തമാകും. അത്ര ഗംഭീരമാണ് ട്രെയിലറിൽ കങ്കണയുടെ ലുക്കും മേക്കോവറും അഭിനയവും.

ക്വീന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതുപോലെ വലിയ മേക്കപ്പൊന്നും ഇല്ലാതെയാണ് സിമ്രാനിലും കങ്കണ എത്തുന്നത്. ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഹന്‍സാല്‍ മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

യഥാര്‍ഥ  സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിമ്രാൻ  ഒരുക്കിയിരിക്കുന്നത്.  നഴ്‌സില്‍ നിന്ന് തുടങ്ങി  പിന്നീട് ബാങ്ക് മോഷ്ടാവുവരെയായ ബണ്ടി സന്ദീപ് കൗറിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.  രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

വീഡിയോ കാണാം