ട്രെയ്ലറിലെ രംഗങ്ങൾ
വിനീത് കുമാര്‍, ദിവ്യ പിള്ള എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'സൈമണ്‍ ഡാനിയേലിന്റെ ട്രെയ്ലര് പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയ്ലര് പുറത്ത് വിട്ടത്. മലയാളത്തിലെ ആദ്യത്തെ ട്രഷര്‍ ഹണ്ട് സിനിമയായിരിക്കും സൈമണ്‍ ഡാനിയേല്‍. ചിത്രം ആഗസ്റ്റ് 19ന് തിയേറ്ററില്‍ റിലീസ് ചെയ്യും. വളരെ സംഘര്‍ഷഭരിതവും ഉദ്വേഗജനകമായ രംഗങ്ങളുമാണ് ട്രെയ്ലറിലുടനീളം.
മൈഗ്രെസ് പ്രൊഡകഷന്സിന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് രചനയും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും, സംവിധാനവും ചെയ്തിരിക്കുന്നത് സാജന് ആന്റണി ആണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജസ്റ്റിന് ജോസ്, സംഗീത സംവിധാനം - വരുണ്‍ കൃഷ്ണ, എഡിറ്റര്‍ - ദീപു ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര് - ലിജോ ലൂയിസ്, കലാ സംവിധാനം - ഇന്ദുലാല്‍ കവീട്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, സൗണ്ട് മിക്സിങ് ഫസല്‍ ബക്കര്‍, കളറിസ്റ് ലിജു പ്രഭാകര്‍, കോസ്റ്റ്യൂം & സ്റ്റൈലിങ് - അഖില്‍, സാം. മേയ്ക്കപ്പ് - മഹേഷ് ബാലാജി, ആക്ഷന്‍ കോറിയോഗ്രാഫി - റോബിന് ടോം. ഓപ്പറേറ്റീവ് ക്യാമറമാന് നിള ഉത്തമന്, അസോസിയേറ്റ് ഡയറക്ടര്‍സ് ജീസ് ജോസ്, ഡോണ്‍ ജോസ്. ഡിസൈന്‍സ് - പാലയ്. മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..