Simbu, Usha Rajendran Photo | https:||twitter.com|fan_girl_str_
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് തമിഴ് നടൻ ചിമ്പു. താരത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും മറ്റും ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിമ്പുവിന് അമ്മ ഉഷ രാജേന്ദ്രൻ നൽകിയ സമ്മാനമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മിനി കൂപ്പറാണ് ഉഷ മകന് വേണ്ടി സമ്മാനിച്ചിരിക്കുന്നത്. കാറിനൊപ്പം ഉഷ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയിലും വ്യക്തിപരമായ കാര്യങ്ങളിലും ചിമ്പു കഠിനാദ്ധ്വാനം ചെയ്യുകയാണ്. അതിന് സമ്മാനമെന്നോണമാണ് ഉഷ മിനി കൂപ്പര്‍ കാര്‍ വാങ്ങി നല്‍കിയത്. ചിമ്പുവിന്റെ ഡ്രീം കാറാണ് ഇത്.
സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഈശ്വരനാണ് ചിമ്പുവിന്റെ പുതിയ ചിത്രം. ഇതിനായി നൃത്തം പഠിക്കുന്ന ചിമ്പുവിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. നടി ശരണ്യ മോഹനാണ് താരത്തെ നൃത്തം അഭ്യസിപ്പിച്ചത്.
ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിമ്പു എത്തുന്നത്. ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്. ലോക്ഡൗൺ കാലത്ത് ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ വെെറലായിരുന്നു.
കഠിനാധ്വാനത്തിലൂടെയാണ് സിമ്പു ഭാരം കുറച്ചത്. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം.
പുലർച്ചെ 4.30 മുതലാണ് സിമ്പു ജിം വർക്കൗട്ടുകൾ ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസവും വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും പിന്തുടരുന്നു. നോൺ-വെജ്, ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിച്ചു. സാലഡുകൾ പോലുള്ള പോഷകഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി. ജിം വർക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയവയും പരിശീലിച്ചു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്പു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നർ സന്ദീപ് പറയുന്നു.
Content Highlights : Simbu's mom Usha gifts him his dream car, a swanky Mini Cooper
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..