നടന്‍ സിമ്പുവിന്റെ സഹോദരനും സംവിധായകനും നടനുമായ ടി രാജേന്ദറിന്റെ മകനുമായ കുരലരസന്‍ ഇസ്ലാംമതം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.
അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കുരലരസന്‍ സംഗീത സംവിധാന രംഗത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ഇത് നമ്മ ആള് എന്ന സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത് കുരലരസന്‍ ആയിരുന്നു.
സംഗീത സംവിധായകന്‍മാരായ എ.ആര്‍ റഹ്മാന്‍, യുവന്‍ശങ്കര്‍രാജ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുരലരസന്‍ മതം മാറിയതെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു മതം മാറിയത്.
Content Highlights: Simbu's brother converts to Islam kuralarasan music director