Gautham Vasudev Menon, Chilambarasan
ഗൗതം വാസുദേവ് മേനോനും ചിലമ്പരശനും വീണ്ടും ഒന്നിക്കുന്നു. വേൽസ് ഫിലിം ഇൻറർനാഷണലിൻറെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടും.
ചിലമ്പരശനെ നായകനാക്കി 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോൻറെയും ചിമ്പുവിന്റെയും കരിയറിലെ വിജയ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ്.
പിന്നീട് 2016 ൽ 'അച്ചം യെൻപത് മദമയെടാ' എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയെങ്കിലും വിണ്ണൈത്താണ്ടി വരുവായായുടെ വിജയം നേടാനായില്ല. മലയാളി താരം മഞ്ജിമ മോഹനായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.
ഈ ലോക്ഡൗൺ കാലത്ത് വിണ്ണൈതാണ്ടി വരുവായ ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോൻ ഒരുക്കിയ 'കാർത്തിക് ഡയൽ സെയ്താ യേൻ' എന്ന ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു
Content Highlights :Simbu reunites with Gautham Menon New Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..