Simbu
ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ഓടിടിയിലേക്ക്. തീയേറ്റർ റിലീസിന് പിന്നാലെയാണ് ചിത്രം ഓടിടിയിലും എത്തുന്നത്. സോണി ലിവിലൂടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
നവംബർ 25ന് തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
ചിമ്പുവിന്റെ 45ാമത്തെ സിനിമയാണ് മാനാട്. കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ചിത്രത്തിൽ എസ്.ജെ സൂര്യയാണ് മറ്റൊരു പ്രധാന വേഷത്തിലെത്തിയത്.
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലറാണ്.
യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖര്‍, കരുണാകരന്‍, വൈ ജി മഹേന്ദ്രൻ, വാഗൈ ചന്ദ്രശേഖർ, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥൻ നിര്‍വ്വഹിക്കുന്നു. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ ഡയറക്ടർ.
content highlights : Simbu movie maanadu OTT Release Sony Liv silambarasan kalyani priyadarshan venkat prabhu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..