ഡ്രൈവിങ്ങ് ലൈസൻസിൽ പൃഥ്വിയും സുരാജും, ചിമ്പു, എസ്.ജെ സൂര്യ
പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'ഡ്രൈവിങ് ലൈസൻസ്' തമിഴിലും റീമേയ്ക്കിനൊരുങ്ങുന്നു. ചിത്രത്തിൽ ചിമ്പുവും എസ്.ജെ സൂര്യയുമാണ് പ്രധാന വേഷങ്ങളിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. വിജയ് ചന്ദറാകും ചിത്രം സംവിധാനം ചെയ്യുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രമായി ചിമ്പുവും പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എസ്.ജെ സൂര്യയും എത്തും. വെങ്കട് പ്രഭു സംവിധാനം ചെയ്ത മാനാട് ആണ് ചിമ്പു-എസ്.ജെ സൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.ചിത്രം വലിയ വിജയമായി മാറുകയും ഈ കൂട്ടുകെട്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും വീണ്ടും ഒന്നിപ്പിച്ച് പുതിയ ചിത്രം വരുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
അതേസമയം ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുന്നുണ്ട്. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് സെൽഫി എന്നാണ് പേര്.
പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയും അഭിനയിക്കും. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഹിന്ദിയിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ്. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Content Highlights : Simbu and SJ Suryah in Driving Licence Tamil Remake
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..