സിമ്പു| Photo: https:||twitter.com|SilambarasanTR_
സമൂഹ മാധ്യമത്തിൽ തരംഗമായി നടൻ സിമ്പുവിന്റെ പുതിയ ലുക്ക്. സുശീന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഈശ്വരൻ' എന്ന ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്. ലോക്ക് ഡൗണിൽ സിനിമാ ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ വെെറലായിരുന്നു.
ഭാരം കുറയ്ക്കാനായി സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം. നടന്റെ പുതിയ ലുക്കിന് പിന്നിൽ കഠിനാധ്വാനവും സമർപ്പണവുമാണെന്ന് സഹോദരി ഇലാക്കിയ ട്വീറ്റ് ചെയ്തു.
'ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാളേറെ സ്വന്തം ലക്ഷ്യങ്ങളെ തിരിച്ചറിയുക എന്നതിനാണ് ഈ മാറ്റം. സിമ്പുവിന്റെ ഫിറ്റ്നസ് യാത്രയിൽ കുറച്ചുദിവസം ഒപ്പമുണ്ടായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് എത്താനായുളള കഠിനാധ്വാനവും പ്രയത്നവും ഞാൻ നേരിൽ കണ്ടതാണ്. ആ ഇച്ഛാശക്തിക്ക് മുന്നിൽ നമസ്കരിക്കുന്നു.'
പുലർച്ചെ 4.30 മുതൽ സിമ്പു ജിം വർക്കൗട്ടുകൾ ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസവും വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും പിന്തുടരുന്നു. നോൺ-വെജ്, ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിച്ചു. സാലഡുകൾ പോലുള്ള പോഷകഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി. ജിം വർക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയവയും പരിശീലിച്ചു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്പു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നർ സന്ദീപ് പറയുന്നു.
Content Highlights: Simbu actor weigh loss journey for eswaran Movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..