ടി. രാജേന്ദർ, സിലമ്പരസൻ | ഫോട്ടോ: www.facebook.com/raagacom, twitter.com/SilambarasanTR_
തമിഴിലെ പ്രശസ്ത നടനും സംവിധായകനും സംഗീതസംവിധായകനുമായ ടി. രാജേന്ദ്രനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഇപ്പോൾ പിതാവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് മകനും നടനുമായ സിലമ്പരസൻ. രാജേന്ദർ സുഖം പ്രാപിക്കുന്നതായി ചിമ്പു പറഞ്ഞു.
പെട്ടെന്നുള്ള നെഞ്ചുവേദനയെ തുടർന്നാണ് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ വയറ്റിൽ ചെറിയ രക്തസ്രാവമുള്ളതായി കണ്ടെത്തി. കൂടുതൽ മെച്ചപ്പെട്ട ചികിത്സ തേടണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ചികിത്സയുടെ അടുത്ത ഘട്ടത്തിനായി വിദേശത്തേക്ക് പോകണമെന്നാണ് കരുതുന്നത്. ഇപ്പോൾ അച്ഛന് ബോധം വരികയും സുഖം പ്രാപിക്കുകയും ചെയ്തുവരുന്നു. ചികിത്സയ്ക്ക് ശേഷം എല്ലാവരേയും അദ്ദേഹം നേരിൽക്കാണും. എല്ലാവരുടേയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി. ചിമ്പു ട്വീറ്റ് ചെയ്തു.
നിരവധി ചിത്രങ്ങളിൽ നായകനായും സംവിധായകനായും സംഗീത സംവിധായകനായും കഴിവു തെളിയിച്ചയാളാണ് ടി. രാജേന്ദർ. അദ്ദേഹത്തിന്റെ സിനിമകളിൽ ബാലതാരമായി അഭിനയിച്ചാണ് സിലമ്പരസൻ എന്ന ചിമ്പു സിനിമയിലെത്തിയത്. ടി. രാജേന്ദറിന്റെ തന്നെ കാതൽ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെയാണ് ചിമ്പു നായകനായി അരങ്ങേറിയതും. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'വെന്ത് തണിന്തത് കാട്', ഒബെലി എൻ. കൃഷ്ണയുടെ 'പത്ത് തല' എന്നിവയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
Content Highlights: Actor Silambarasan on his father's health condition, T Rajendar, Simbu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..