സ്ഥാപിച്ചത് അനധികൃതമായി; ചിമ്പുവിന്റെ 1000 അടി വലിപ്പമുള്ള ബാനർ പോലീസ് നീക്കം ചെയ്തു


മഹാ എന്ന ചിത്രത്തിൽ കാമിയോ വേഷത്തിലാണ് ചിമ്പു എത്തുന്നത്.

ചിമ്പു | ഫോട്ടോ: www.instagram.com/silambarasantrofficial/

ഹൻസികയുടെ 50-ാം ചിത്രം എന്ന പേരിൽ ശ്രദ്ധേയമായ ചിത്രമാണ് മഹാ. എന്നാൽ പുതിയൊരു സംഭവത്തോടെ ചിത്രം കൂടുതൽ ചർച്ചയാവുകയാണ്. സിനിമയിൽ ചിമ്പുവും ഒരു വേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ആരാധകർ മധുരയിൽ സ്ഥാപിച്ച ഒരു ബാനറാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

യുവതാരത്തിനോടുള്ള ഇഷ്ടവും ആരാധനയും പ്രകടിപ്പിക്കാൻ ആരാധകർ സ്ഥാപിച്ചത് ആയിരം അടി വലിപ്പമുള്ള ബാനറാണ്. ബാനർ സ്ഥാപിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യം എന്ന രീതിയിലായിരുന്നു വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. എന്നാൽ ബാനർ അനധികൃതമായാണ് സ്ഥാപിച്ചതെന്നുകണ്ട് പോലീസ് ഉ​ദ്യോ​ഗസ്ഥരെത്തി ഇത് നീക്കം ചെയ്തു.

മഹാ എന്ന ചിത്രത്തിൽ കാമിയോ വേഷത്തിലാണ് ചിമ്പു എത്തുന്നത്. മാനാട് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന സിലമ്പരസൻ ചിത്രമാണ് മഹാ. ഇതാണ് ആ​യിരം അടി വലിപ്പമുള്ള ബാനർ സ്ഥാപിക്കാൻ ആരാധകരെ പ്രേരിപ്പിച്ചത്. യു.ആർ ജമീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീകാന്ത്, കരുണാകരൻ, തമ്പി രാമയ്യ, ബേബി മാനസ്വി എന്നിവരാണ് പ്രധാനവേഷങ്ങളിൽ.

Content Highlights: Maha Tamil Movie, Silambarasan’s 1000 ft banner, Chimbu Fans, Hansika Motwani Movie

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented