ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു, എനിക്ക് നിങ്ങളുടെ കരുതല്‍ വേണം; പൊട്ടിക്കരഞ്ഞ് ചിമ്പു


ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും തനിക്ക് വേണ്ടത് ആരാധകരുടെ സ്നേഹവും പിന്തുണയും മാത്രമാണെന്നും ചിമ്പു വേദിയിൽ പറഞ്ഞു

Photo | https:||twitter.com|TrendsOfSTR

പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ ചിമ്പു. താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം മാനാട് നവംബർ 25ന് പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് ചിമ്പു കണ്ണീരണിഞ്ഞത്. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും തനിക്ക് വേണ്ടത് ആരാധകരുടെ സ്നേഹവും പിന്തുണയും മാത്രമാണെന്നും ചിമ്പു വേദിയിൽ പറഞ്ഞു.

"വെങ്കട്ട് പ്രഭു ഇക്കാലമത്രയും എനിക്കൊപ്പം നിന്നു. ഒന്നിച്ച് ഒരു ചിത്രം ചെയ്യണമെന്ന് ഒരുപാട് നാളായി ഞങ്ങൾ ആ​ഗ്രഹിക്കുന്നതാണ്. അങ്ങനെയാണ് അബ്ദുൾ ഖാലിഖ് എന്ന കഥാപാത്രത്തെക്കുറിച്ച് ഒരു വൺ ലൈൻ വെങ്കട്ട് എന്നോട് പറയുന്നത്. അതെനിക്ക് ഇഷ്ടപ്പെടുകയും ഞാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ചിത്രം ബി​ഗ് സ്ക്രീനിൽ കാണുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടും. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

പൊതുവെ ഞാൻ പലയിടത്തും സംസാരിച്ചിട്ടുണ്ട്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല. എനിക്ക് വല്ലാത്ത വേദന തോന്നുന്നു. ഞാൻ ഒരുപാട് പ്രശ്നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതെന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ പ്രശ്നങ്ങൾ ഞാൻ കൈകാര്യം ചെയ്തോളം, പക്ഷേ ദയവായി നിങ്ങൾ എനിക്ക് കരുതൽ നൽകണം". ചിമ്പു കണ്ണീരോടെ പറഞ്ഞു നിർത്തി.

മാനാടിന്റെ റിലീസ് തീരുമാനിച്ചതിന് പിന്നാലെ ചിമ്പുവിന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിന്റെ റിലീസ് വൈകിയതും താരത്തെ അസ്വസ്ഥനാക്കിയിരുന്നു. ഈ വിഷയങ്ങളെക്കുറിച്ചായിരിക്കാം ചിമ്പുവിന്റെ പരാമർശമെന്നാണ് ആരാധകർ പറയുന്നത്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട് സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമാണ്. എസ്.ജെ സൂര്യയും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സം​ഗീതം കൈകാര്യം ചെയ്യുന്നത്.

​ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന . 'വെന്ത് തനിന്തത് കാട്' ആണ് ചിമ്പുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മെയ്ക്കോവർ ഏറെ ശ്രദ്ധ നേടയിരുന്നു. വിണ്ണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പു-ഗൗതം മേനോൻ-എ.ആർ റഹ്മാൻ കോമ്പോ ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'വെന്ത് തനിന്തത് കാട്'.

Content highlights : Silambaranasam Chimbu Crying emotional speech during Maanadu Promotions

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented