സിജു വിൽസൺ | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി
പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടേയും മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. യുവനിരയിലെ സിജു വിൽസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ചിത്രമായിരിക്കും ഇത്. എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സർവ്വീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു.
രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോരുകയായിരുന്നു ജഗൻ. അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ ആൽബവും ഒരുക്കിയിട്ടുണ്ട്.
ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യൻ. കലാസംവിധാനം - ഡാനി മുസ്സരിസ് . മേക്കപ്പ് - അനീഷ് വൈപ്പിൻ. കോസ്റ്റും ഡിസൈൻ. - വീണാ സ്യമന്തക്ചീ ഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് . പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ - വിശ്വനാഥ്.ഐ
ജൂൺ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടക്കും. ജൂൺ അഞ്ചു മുതൽ പാലക്കാട്ട് ചിത്രീകരണമാരംഭിക്കും. പി.ആർ.ഓ -വാഴൂർ ജോസ്.
Content Highlights: siju wilson new movie, jagan shaji kailas directorial debut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..