പുതിയ സിനിമകളേതെന്ന് പറയില്ല, 'സൈമ'യിൽ ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറി വിജയ് ദേവരകൊണ്ട


ജന ​ഗണ മന എന്ന ചിത്രമായിരുന്നു പുരി ജ​ഗന്നാഥ്-വിജയ് ദേവരകൊണ്ട കൂട്ടുകെട്ടിൽ ഒരുങ്ങേണ്ടിയിരുന്ന പുതിയ ചിത്രം.

വിജയ് ദേവരകൊണ്ട സൈമ 2022 അവാർഡ് ദാനച്ചടങ്ങിൽ | ഫോട്ടോ: www.instagram.com/siimawards/

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജ​ഗന്നാഥ് സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രമായിരുന്നു ലൈ​ഗർ. വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. വൻ ഹൈപ്പിൽ വന്ന ചിത്രത്തിന് പക്ഷേ ബോക്സോഫീസിൽ കാലിടറി. ലൈ​ഗർ ചിത്രീകരണം നടക്കുമ്പോൾത്തന്നെ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള മറ്റൊരു ചിത്രം കൂടി പുരി ജ​ഗന്നാഥ് പ്രഖ്യാപിച്ചിരുന്നിലും ചിത്രത്തേക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സൈമ ചലച്ചിത്ര പുരസ്കാരച്ചടങ്ങിനെത്തിയ വിജയ് ദേവരകൊണ്ട പുതിയ ചിത്രങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തതാണിപ്പോൾ ചർച്ചയാവുന്നത്.

ജന ​ഗണ മന എന്ന ചിത്രമായിരുന്നു പുരി ജ​ഗന്നാഥ്-വിജയ് ദേവരകൊണ്ട കൂട്ടുകെട്ടിൽ ഒരുങ്ങേണ്ടിയിരുന്ന പുതിയ ചിത്രം. ലൈ​ഗറിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിൽത്തന്നെ ജന ​ഗണ മനയുടെ പോസ്റ്ററും അണിയറപ്രവർത്തകർ ഇറക്കിയിരുന്നു. ലൈ​ഗറിന്റെ പരാജയത്തേത്തുടർന്ന് ഈ ചിത്രം താത്ക്കാലികമായി നിർത്തിവെച്ചു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ് സൈമ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ വിജയ് ദേവരകൊണ്ട എത്തിയത്. പുതിയ ചിത്രങ്ങളേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താരം തന്ത്രപൂർവം ഒഴിഞ്ഞുമാറുകയായിരുന്നു.

സൈമയിൽ മുമ്പ് രണ്ട് മൂന്ന് തവണ പങ്കെടുത്തിട്ടുണ്ടെന്നും അവാർഡ് ജേതാക്കളായ സുഹൃത്തുക്കളെ നേരിൽക്കണ്ട് അഭിനന്ദിക്കാനുമാണ് എത്തിയതെന്നുമാണ് വിജയ് പറഞ്ഞത്. പുതിയ ചിത്രങ്ങളേക്കുറിച്ച് ചോദിച്ചപ്പോൾ അതിനേക്കുറിച്ച് ഈ വേദിയിൽ വെച്ച് സംസാരിക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ലൈ​ഗർ. അനന്യ പാണ്ഡേയായിരുന്നു നായിക. ഒരു ചായക്കടക്കാരനിൽനിന്ന് ലാസ് വേഗാസിലെ മിക്സഡ് മാർഷ്യൽ ആർട്സ് ചാംപ്യനിലേക്കെത്താൻ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ പറഞ്ഞത്. രമ്യാ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാർമി കൗറും അപൂർവ മെഹ്തയും ചേർന്നായിരുന്നു ലൈഗറിന്റെ നിർമാണം.

Content Highlights: SIIMA Awards 2022, Vijay Devarakonda avoids questions about Liger and Jana Gana Mana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented