ട്ടാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് (സൈമ) പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലെ മികച്ച ചിത്രങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഉള്ള പുരസ്‌കാരങ്ങളാണ് സൈമ അവാര്‍ഡ്‌സില്‍ നല്‍കുന്നത്. തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ അണിനിരന്ന താരസമ്പന്നമായ നിശയിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

സക്കരിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച മലയാള ചിത്രം. മികച്ച നടനായി ടൊവിനോ തോമസും (തീവണ്ടി ) നടിയായി ഐശ്വര്യ ലക്ഷ്മിയും (വരത്തന്‍) തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാല്‍ ആണ് മിഡില്‍ ഈസ്റ്റിലെ ജനപ്രിയ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മലയാളത്തിലെ മറ്റു പുരസ്‌കാരങ്ങള്‍

മികച്ച നടന്‍ (ക്രിട്ടിക്‌സ്)- പൃഥ്വിരാജ് (കൂടെ)
മികച്ച നടി (ക്രിട്ടിക്‌സ്)- തൃഷ (ഹേ ജൂഡ്)
മികച്ച സംവിധായകന്‍- സത്യന്‍ അന്തിക്കാട് (ഞാന്‍ പ്രകാശന്‍) 
മികച്ച വില്ലന്‍- ഷറഫുദ്ധീന്‍ (വരത്തന്‍) 
മികച്ച സഹനടന്‍- റോഷന്‍ മാത്യു (കൂടെ) 
മികച്ച സഹനടി- ലെന (ആദി) 
മികച്ച പുതുമഖ നടന്‍- പ്രണവ് മോഹന്‍ലാല്‍ (ആദി) 
മികച്ച പുതുമുഖ നടി- സാനിയ അയ്യപ്പന്‍ (ക്വീന്‍) 
മികച്ച സംഗീത സംവിധായകന്‍- സുഷിന്‍ ശ്യാം (വരത്തന്‍) 
മികച്ച ഛായാഗ്രാഹകന്‍- ഗിരീഷ് ഗംഗാധരന്‍ (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍)
മികച്ച ഗാനരചയിതാവ്- വിനായക് ശശികുമാര്‍
മികച്ച ഗായകന്‍- വിജയ് യേശുദാസ് (പൂമുത്തോളെ: ജോസഫ്) 
മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍ (മാരിവില്‍: ഈട) 
മികച്ച നവാഗത സംവിധായകന്‍- സക്കറിയ (സുഡാനി ഫ്രം നൈജീരിയ) 
മികച്ച ഹാസ്യ താരം- അജു വര്‍ഗീസ് (അരവിന്ദന്റെ അതിഥികള്‍).

ധനുഷാണ് തമിഴിലെ മികച്ച നടന്‍, ചിത്രം വട ചെന്നൈ. നടി തൃഷ (96). പരിയേരും പെരുമാള്‍ ആണ് തമിഴിലെ മികച്ച ചിത്രം. തെലുഗില്‍ മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. രാം ചരണ്‍(രംഗസ്ഥലം) ആണ് മികച്ച നടന്‍. കെജിഎഫ് എന്ന മാസ് ചിത്രത്തിലെ അഭിനയത്തിന് യാഷ് ആണ് കന്നഡത്തിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.

Content Highlights : SIIMA 2019 winners full list Tovino Mohanlal Aiswarya Lakshmi