സിഗ്നേച്ചറിൽ നിന്നും
അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തില്‍ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളില്‍ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവില്‍ ഇഴ ചേര്‍ത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലര്‍ ചലച്ചിത്രമാണ് സിഗ്നേച്ചര്‍.
പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയില്‍ തിന്മകള്ക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാര്‍ഥ പോരാട്ടങ്ങള്‍ക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേര്‍ന്ന 'സിഗ്നേച്ചര്‍' മനോജ് പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂര്‍ത്തിയാകുന്നത്. ആദിവാസി ജീവിതം ദുരിതപൂര്‍ണമാക്കുന്ന E 117 എന്ന ഒറ്റയാനെ തളക്കാനുള്ള വനപാലകരുടെ ശ്രമങ്ങള്‍ ഉദ്വോകജനകമായ കഥാ സന്ദര്ഭത്തിലേക്കാണ് സിനിമയെ കൊണ്ടുപോകുന്നതെന്ന് സംവിധായകന് വെളിപ്പെടുത്തുന്നു.
അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പന് തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്ന ചിത്രത്തില്‍ മുഡുക ഭാഷ മലയാളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.കാര്‍ത്തിക് രാമകൃഷ്ണന് (ബാനര്‍ഘട്ട ഫയിം), ടിനി ടോം, ആല്‍ഫി പഞ്ഞിക്കാരന്‍ (ശിക്കാരി ശംഭു ഫയിം), നഞ്ചിയമ്മ, ചെമ്പില്‍ അശോകന്, ഷാജു ശ്രീധര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, അഖില, നിഖില്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം 30 ഓളം അട്ടപ്പാടിക്കാരും ചിത്രത്തിലെ അഭിനേതാക്കളാണ്. ഇതിലൂടെയെല്ലാം അട്ടപ്പാടിയുടെ തനിമ അതേപടി ഒപ്പിയെടുത്ത് വ്യത്യസ്തമായൊരു സിനിമാ അനുഭവം പ്രേക്ഷകന് പകര്‍ന്നു നല്‍കുകയാണ് സിഗ്നേച്ചറിന്റെ പിന്നണി പ്രവര്‍ത്തകരുടെ ലക്ഷ്യം.
സാഞ്ചോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന് പോള്‍ അക്കര, ജെസ്സി ജോര്‍ജ്ജ്, അരുണ്‍ വര്‍ഗീസ് തട്ടില്‍ എന്നിവര്‍ നിര്‍മിച്ച സസ്പെന്‍സ് ത്രില്ലറായ സിഗ്നേച്ചറിന്റെ കഥ തിരക്കഥ സംഭാഷണം : ഫാദര്‍ ബാബു തട്ടില്‍ സി എം ഐ, ക്യാമറ : എസ് ലോവല്‍, എഡിറ്റിംഗ് : സിയാന് ശ്രീകാന്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നോബിള്‍ ജേക്കബ്, മ്യൂസിക് : സുമേഷ് പരമേശ്വരന്, ക്രീയേറ്റീവ് ഡയറക്ടര്‍ :നിസാര്‍ മുഹമ്മദ് , ആര്‍ട്ട് ഡയറക്ടര്‍ : അജയ് അമ്പലത്തറ, മേക്കപ്പ് : പ്രദീപ് രംഗന്, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂര്‍, ഗാന രചന : സന്തോഷ് വര്‍മ്മ, തങ്കരാജ് മൂപ്പന്, സിജില്‍ കൊടുങ്ങല്ലൂര്‍, സ്റ്റില്‍സ് : അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍ : പ്രവീണ്‍ ഉണ്ണി, സൗണ്ട് ഡിസൈന്‍ : വിവേക് കെ എം, അനൂപ് തോമസ്, വിഷ്വല്‍ എഫക്ടസ് : റോബിന് അലക്സ്, കളറിസ്റ് : ബിലാല്‍ ബഷീര്‍, പി ആര് ഒ : എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍
Content Highlights: Signature Movie, muduka language, Attappadi, life of Tribes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..