ചതുരത്തിന്റെ ചിത്രീകരണം
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന. ചതുരം എന്ന ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്തെ കൂട്ടിക്കലില്‍ ആരംഭിച്ചു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ 'ജിന്ന് ' എന്ന ചിത്രത്തിശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഗ്രീന്‍വിച്ച് എന്റെര്‍ടൈന്‍മെന്റ്‌സ്-ആന്‍ഡ് യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജമീഷ് തയ്യില്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. യുവനിരയിലെ ശ്രദ്ധേയനായ റോഷന്‍ മാത്യുവാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാസ്വികാവിജയന്‍, ലിയോണ ലിഷോയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍, നിഷാന്ത് സാഗര്‍, കെ.പി.എ.സി.ലളിത, ജാഫര്‍ ഇടുക്കി, എന്നിവരും പ്രധാന താരങ്ങളാണ്.
സിദ്ധാര്‍ത്ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു.
സംഗീതം.പ്രശാന്ത് പിള്ള. പ്രതീഷ് വര്‍മ്മ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം-അഖില്‍ രാജ് ചിറയില്‍. മേക്കപ്പ്. അഭിലാഷ്.എം. കോസ്റ്റ്യം - ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍ അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -അംബ്രോവര്‍ഗീസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മനോജ് കാരന്തൂര്‍. വാര്‍ത്താ വിതരണം: വാഴൂര്‍ ജോസ്.
Content Highlights: Sidharth Bharathan New Malayalam Movie Chathuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..