ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചതുരത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു.. ഗ്രീൻവിച്ച് എന്റർടൈൻമെന്റിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്.

റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


തിരക്കഥ സിദ്ധാർഥ് ഭരതൻ, വിനോയ്‌ തോമസ്.  ഛായാഗ്രഹണം - പ്രദീഷ്‌ വർമ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റർ- ദീപു ജോസഫ്‌, വസ്ത്രാലങ്കാരം - സ്റ്റേഫി സേവ്യർ, കലാ സംവിധാനം - അഖിൽ രാജ് ചിറയിൽ, മേക്കപ്പ് - അഭിലാഷ് എം, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ,  സ്റ്റിൽസ് - ജിതിൻ മധു, പ്രൊമോഷൻസ് - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ - സീറോ ഉണ്ണി.

Content Highlights : Sidharth Bharathan Movie chathuram Shooting Started Roshan Mathew Swasika