പത്താനിലെ രംഗം, സിദ്ധാർഥ് ആനന്ദ് | photo: screen grab
റിലീസിന് മുന്‍പും ശേഷവും ഏറെ വിവാദമായ ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.
ഗാനരംഗത്തില്‍ കാവി നിറമുള്ള ബിക്കിനി ധരിച്ചായിരുന്നു ദീപിക എത്തിയത്. ഇതോടെ സംഘപരിവാര്‍ സംഘടനകള്‍ ബോയ്‌കോട്ട് ക്യാംപെയ്ന്‍ ഉള്‍പ്പടെയുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്.
'ഞങ്ങള്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. ആക്ഷേപകരമായി ഒന്നും തന്നെ ചിത്രത്തില്‍ ഇല്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. സ്‌പെയിനിലായിരുന്നപ്പോഴാണ് ആ വേഷം തിരഞ്ഞെടുത്തത്. കൂടുതലായിട്ടൊന്നും ചിന്തിച്ചിരുന്നില്ല, ഒരെണ്ണം അങ്ങ് എടുത്തുവെന്നേയുള്ളു. ആ നിറം നല്ലതായിരുന്നു. സൂര്യപ്രകാശമുള്ള സമയമായിരുന്നു. പച്ച നിറത്തിലുള്ള പുല്ലിനും നീല നിറത്തിലുള്ള വെള്ളത്തിനുമൊപ്പം ഓറഞ്ച് നിറം നന്നായിരുന്നു', സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു. ഞങ്ങള്‍ക്ക് തെറ്റായ ഉദ്ദേശമൊന്നും ഇല്ലായിരുന്നുവെന്ന് സിനിമ കാണുന്ന പ്രേക്ഷകന് മനസിലാകുമെന്ന് വിവാദങ്ങള്‍ വന്ന സമയത്ത് തങ്ങള്‍ ചിന്തിച്ചിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.
ഷാരൂഖിനും ദീപിക പദുക്കോണിനും ഒപ്പം ജോണ്‍ എബ്രഹാം, സല്‍മാന്‍ ഖാന്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരും 'പഠാനി'ല്‍ എത്തിയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രമായിരുന്നു പഠാന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ നിരവധി റെക്കോഡുകള്‍ തകര്‍ത്ത ചിത്രം 1000 കോടിയിലധികം രൂപയും നേടിയിരുന്നു.
Content Highlights: sidharth anand about deepika's costume in pathan and controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..