രാജി വെച്ചവര്‍ ക്ഷമ ചോദിക്കണമെന്നും തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്നും 'അമ്മ'യുടെ സെക്രട്ടറി സിദ്ദീഖ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ ജനഹൃദയങ്ങളില്‍ നിന്നകറ്റാനാവില്ല. മോഹന്‍ലാലിനെതിരെ സംസാരിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സിദ്ദീഖ് പറഞ്ഞു. അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും. പതിനെട്ടാം തിയതി ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ മൂന്ന് നടിമാര്‍ക്കെതിരെ നിയമനടപടി എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. സംഘടനയുടെ ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള നടപടികളായിരിക്കും ഇവര്‍ക്കെതിരെ. ദിലീപിന്റെ രാജിക്കത്തിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. മാപ്പു പറയുകയാണെങ്കില്‍ അവരെ തിരികെയെടുക്കുന്ന കാര്യമാലോചിക്കും.
അതേസമയം, ജഗദീഷിനെ പ്രസ്താവനയിറക്കാന്‍ 'അമ്മ' ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം ട്രഷറര്‍ മാത്രമാണ്. അദ്ദേഹത്തിന്റെ പത്രക്കുറിപ്പ് താന്‍ കണ്ടിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു. സംഘടനയിലെ മൂന്നിലൊന്നു അംഗങ്ങള്‍ ആവശ്യപ്പെട്ടാലാണ് ജനറല്‍ ബോഡി വിളിക്കുന്നത്. അടിയന്തര ജനറല്‍ ബോഡി വിളിക്കില്ല. ജൂണിലേ ഉണ്ടാകൂ എന്നും സിദ്ദീഖ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ മുന്‍നിര്‍ത്തി ചിലര്‍ കളിക്കുകയാണെന്നും സിദ്ദീഖ് ആരോപിച്ചു. 'അമ്മ'യെ പൊളിക്കണമെന്ന വ്യാമോഹം നടക്കില്ല. കുറ്റം തെളിയട്ടെ. എന്നിട്ടാകാം നടപടി. സിനിമാസെറ്റുകളിലെ കമ്മിറ്റികള്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ്.
ദിലീപ് കഴിഞ്ഞ പത്താം തിയതി രാജിക്കത്തു നല്‍കിയിട്ടുണ്ട്. പള്‍സര്‍ സുനി പറഞ്ഞ പേരുകളില്‍ ഒരാള്‍ മാത്രമാണ് ദിലീപ്. അതറിഞ്ഞതു കൊണ്ടായിരിക്കാം അംഗങ്ങള്‍ ദിലീപിനെതിരെ തിരിയുന്നത്. കെപിഎസി ലളിത ചോദിക്കുന്നു. ഒരു നടനെതിരെ ആരോപണമുയര്‍ന്നാല്‍ അതിന്റെ സത്യാവസ്ഥയെന്തെന്ന് അന്വേഷിച്ചിട്ടു വേണ്ടേ പിരിച്ചു വിടലിനെക്കുറിച്ചു ചിന്തിക്കാനെന്നും സിദ്ദീഖ് ചോദിക്കുന്നു. താരതമ്യേന സാധുക്കളെന്നും കരുതുന്നവരെ ജോലി ചെയ്യുന്നതില്‍നിന്നു വിലക്കുകയാണോ ചെയ്യേണ്ടത്? ആരുടേയും ജോലി സാധ്യത തടയാനുള്ള സംഘടനയല്ല അമ്മ. ഇവരെപ്പോലെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയിലുള്ളവരല്ല പലരും.. അടുത്ത സിനിമയെന്നാണ്, എന്താണ് എന്നു ആലോചിച്ച് വിലപിക്കുന്ന ഒരുപാടാളുകള്‍ ഉണ്ട് ഈ സംഘടനയില്‍. സിദ്ദീഖ് പറഞ്ഞു.
മീ ടൂ ക്യാമ്പെയ്ന് വളരെ നല്ലതാണ്. പക്ഷേ അതു ദുരുപയോഗം ചെയ്യരുത്. ആരോപണങ്ങള്‍ പരിശോധിച്ച് വേണ്ട നിയമ നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. ആക്രമിക്കപ്പെട്ട നടി സ്വമേധയാ രാജി വച്ചതാണ്. അവരെ തിരിച്ചു കൊണ്ടു വരാന്‍ സംഘടനക്കു ബാധ്യതയില്ല.
ദിലീപ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തി സംസാരിച്ചിട്ടില്ല. ആരോപണങ്ങള്‍ കേട്ട ഉടന്‍ നടപടിയെടുക്കാനല്ല, സംഘടന. ആക്രമിക്കപ്പെട്ട നടിക്ക സംഘടന എന്നും പിന്തുണ നല്‍കിയിട്ടുണ്ട്. രചന നാരായണന്‍കുട്ടിയും ഹണി റോസും അന്ന് നടിക്കു വേണ്ടി കക്ഷിചേരാന്‍ തുനിഞ്ഞപ്പോള്‍ നടിയാണ് അതു നിഷേധിച്ചത്. ദിലീപ് നടിക്ക് ഏത് സിനിമയിലാണ് അവസരം നിഷേധിച്ചതെന്ന് പറയട്ടെ. ഇവിടെ ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടിയെ മുന്‍നിര്‍ത്തി 'അമ്മ' എന്ന സംഘടനക്കെതിരെ ആരോ കളിക്കുകയാണ്. എ എം എം എ വിളിച്ചു കൂട്ടിയ ജനറല്‍ ബോഡി മീറ്റിംഗിന്റെ വീഡിയോ സംഘടനയുടെ പക്കലുണ്ടെന്നും അത് ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും സാദ്ദിഖ് പറഞ്ഞു. അതേ സമയം wcc അംഗങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്ന നടന്റെ ബാബുരാജിന്റെ പ്രസ്താവനയോടു താനും യോജിക്കുന്നുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.
മഞ്ജു വാര്യര്‍ എന്റെ വളരെ നല്ല സുഹൃത്താണ്. പുതിയ ചിത്രമായി ഒടിയനില്‍ അവരോടൊപ്പം അഭിനയിച്ചിട്ടുമുണ്ട്. wcc എന്ന സംഘടന രൂപം കൊണ്ടതു തന്നെ അവരെ മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍ ശനിയാഴ്ച്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പങ്കെടുത്തതായിക്കണ്ടില്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..