സമ്മർ ഇൻ ബത്​ലഹേമിലെ നിരഞ്ജനായി കമൽഹാസനേയും രജനികാന്തിനേയും ആലോചിച്ചിരുന്നു -സിബി മലയിൽ


സമ്മർ ഇൻ ബത് ലഹേമിനേക്കുറിച്ചോർക്കുമ്പോൾ കളർഫുളായ ഓർമകളാണ് വരുന്നതെന്ന് സിബി മലയിൽ പറഞ്ഞു.

മോഹൻലാൽ, സിബി മലയിൽ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, മധുരാജ് | മാതൃഭൂമി

രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് സമ്മർ ഇൻ ബത്​ലഹേം. മൾട്ടി സ്റ്റാർ ചിത്രമായെത്തിയ സിനിമ അന്ന് വൻവിജയം നേടുകയും ചെയ്തിരുന്നു. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന അതിഥി വേഷത്തേക്കുറിച്ചും സിനിമ ആദ്യം ഷൂട്ട് തുടങ്ങിയത് തമിഴ് ചിത്രമായിട്ടായിരുന്നെന്നും പറഞ്ഞിരിക്കുകയാണ് സിബി മലയിൽ.

സമ്മർ ഇൻ ബത്​ലഹേമിനേക്കുറിച്ചോർക്കുമ്പോൾ കളർഫുളായ ഓർമകളാണ് വരുന്നതെന്ന് സിബി മലയിൽ പറഞ്ഞു. ഷൂട്ടിങ്ങായിരുന്നില്ല, കുടുംബാം​ഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി പോയ വിനോദയാത്രയായിരുന്നു അതെന്നും അദ്ദേഹം ക്ലബ് എഫ് എമ്മിന്റെ സ്റ്റാർ ജാം പരിപാടിയിൽ പറഞ്ഞു.

സമ്മർ ഇൻ ബത്​ലഹേം തമിഴിൽ ചെയ്യാനായിരുന്നു തീരുമാനിച്ചത്. ജയറാം, പ്രഭു, മഞ്ജു വാര്യർ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. പ്രഭുവിനേയും മഞ്ജു വാര്യരേയും വെച്ച് പാട്ടും ഷൂട്ട് ചെയ്തിരുന്നു. പക്ഷേ നിർമാതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അത് നിർത്തി. പിന്നീട് ഇതേ താരങ്ങളിൽ പ്രഭുവിനെ മാറ്റി സുരേഷ് ​ഗോപിയെ കൊണ്ടുവന്ന് മലയാളത്തിൽ ചെയ്യുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

മോഹൻലാൽ അവതരിപ്പിച്ച നിര‍ഞ്ജൻ എന്ന കഥാപാത്രത്തിലേക്ക് കമൽഹാസനും രജനീകാന്തും ഉൾപ്പെടെയുള്ളവരെ ആലോചിച്ചിരുന്നുവെന്നും സിബി മലയിൽ ഓർത്തെടുത്തു. ആ സമയത്ത് മോഹൻലാൽ ചികിത്സാർത്ഥം ബെം​ഗളൂരുവിലുണ്ടായിരുന്നു. ഒന്ന് ശ്രമിക്കാം എന്നുകരുതി ഞാനും രഞ്ജിത്തും പോയി അദ്ദേഹത്തോട് അഭിനയിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. മോഹൻലാലിന്റെ കാര്യം പുറത്തുവിട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented