മമ്മൂട്ടി തുറന്ന മനസ്സുള്ള ആളാണ്, അദ്ദേഹത്തെ സമീപിക്കാന്‍ എളുപ്പമാണ്- സിബി മലയില്‍


മമ്മൂട്ടി, സിബി മലയിൽ

മമ്മൂട്ടിയുമൊപ്പമുള്ള ഒരു സിനിമ സ്വപ്‌നമാണെന്ന് സംവിധായകന്‍ സിബി മലയില്‍. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് ഇന്ന് റിലീസ് ചെയ്യുകയാണ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിബി മലയില്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

മമ്മൂട്ടിയുമായി ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് എന്റെ പക്കലുണ്ട്. അത് അദ്ദേഹത്തിനോട് പറയാനുള്ള സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും നടക്കും. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണമെന്നത് സ്വപ്‌നമാണ്. അദ്ദേഹം തുറന്ന മനസ്സുള്ള വ്യക്തിയാണ്. അദ്ദേഹത്തെ സമീപിക്കാന്‍ എളുപ്പമാണ്. ഞാന്‍ സമീപിക്കാത്തതിന്റെ പ്രശ്‌നം മാത്രമേ ഉണ്ടായിട്ടുള്ളൂ. അദ്ദേഹവുമായി എനിക്ക് ചെയ്യാന്‍ സാധിക്കുന്ന വിഷയം വന്നില്ല എന്നേയുള്ളൂ- സിബി മലയില്‍ പറഞ്ഞു.

സിനിമയിലെ സൗഹൃദങ്ങള്‍ പുതിയ കാലത്ത് പഴയതിനോളം ശക്തമല്ലെന്ന് തോന്നിയിട്ടുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു. എല്ലാവരും ഓരോ തുരുത്തകളിലേക്ക് ചുരുങ്ങിപോയതായി തോന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയിലുണ്ടാകുന്ന ബന്ധങ്ങള്‍ ഇപ്പോള്‍ ശിഥിലമാണെന്ന് തോന്നിയിട്ടുണ്ട്. പണ്ടുകാലത്ത് എല്ലാവരും ഒരുമിച്ചിരുന്ന് കൂട്ടായി ചര്‍ച്ചകള്‍ ചെയ്യും. ഇന്ന് കാരവന്‍ സംസ്‌കാരമായി. എല്ലാവരും ഓരോ തുരുത്തുകളിലാണ്. എല്ലാവരും അവനവനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാല്‍ പണ്ടൊന്നും അങ്ങനെയായിരുന്നില്ല. പണ്ടൊരു കഥ നിര്‍മാതാവിലെത്തി സംവിധായകനിലേക്കെത്തി പിന്നീടാണ് അഭിനേതാക്കളിലേക്കെത്തുന്നത്. ഇന്ന് അഭിനേതാവാണ് ഏങ്ങനെയുള്ള സിനിമ വേണമെന്ന് തീരുമാനിക്കുന്നത്. അതിന് കീഴ്‌പ്പെട്ട് നില്‍ക്കുന്ന സാങ്കേതിക വിദഗ്ധരുമുള്ളപ്പോള്‍ വളരെ വിചിത്രമായ സാഹചര്യമുണ്ടാകുന്നു. ഒരു അഭിനേതാവിന് സ്വാഭാവികമായി ആരാധകര്‍ ഉണ്ടാകും. എന്നാല്‍ അവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം സിനിമ എടുക്കുന്നത് ഒരിക്കലും ശാശ്വതമല്ല. സമീപകാലത്ത് ഇറങ്ങിയ പല സൂപ്പര്‍താരങ്ങളുടെയും സിനിമ പരാജയപ്പെട്ടത് അതിനുദാഹരണമാണ്- സിബി മലയില്‍ പറഞ്ഞു.

Content Highlights: Sibi Malayil About Mammootty film, Kotthu movie release, Asif Ali, Nikhila vimal Roshan Mathew


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented