
'സൈബീരിയൻ കോളനി' എന്ന ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ പ്രകാശനവും ചടങ്ങിൽ ഭക്ഷണമുണ്ടാക്കുന്ന അണിയറപ്രവർത്തകർ
രതീഷ് കൃഷ്ണൻ, ശരത്ത് അപ്പാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാവുന്ന 'സൈബീരിയൻ കോളനി' എന്ന ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ പ്രകാശനവും വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. പതിവ് പൂജ ചടങ്ങുകളിൽ നിന്നുമാറി എറണാകുളം കൂനമ്മാവിൽ സ്ഥിതി ചെയ്യുന്ന ഇവാഞ്ചൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പമാണ് സിനിമയുടെ അണിയറപ്രവർത്തകർ ചടങ്ങ് നടത്തിയത്.
നവാഗതരായ ജിനു ജെയിംസ്, മാത്സൺ ബേബി എന്നിവർ ചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അഞ്ജലി റാവു ആണ് നായിക. ടോണി തോമസിൻ്റേതാണ് കഥ. പ്രശാന്ത് മാധവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ നിഖിൽ കെ ഹരി ആണ് ചിത്രസംയോജനം. സംഗീതസംവിധാനം ഫോർ മ്യുസിക്കും സുദീപ് സുരേഷും ചേർന്ന് നിർവഹിക്കുന്നു. ജെയ്സൺ ഔസേപ്പും അനന്തുരാജനുമാണ് കലാസംവിധാനം. കഥ.
.jpeg?$p=9692205&w=610&q=0.8)
പ്രൊഡക്ഷൻ കൺട്രോളർ: ഡെന്നി ഡേവിസ്, സൗണ്ട് ഡിസൈനർ: രഞ്ചു, ഫിനാൻസ് കൺട്രോളർ: ജെറിൻ ജോൺസൺ കോഴിപാട്ട്, പ്രോജക്ട് കോ-ഓർഡിനെറ്റർ: റൂബി ജൂലിയറ്റ്, മേക്കപ്പ്: കൃഷ്ണകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, അസോസിയേറ്റ് ഡയറക്ടർ: അനന്തകൃഷ്ണൻ കെ എസ്, പബ്ലിസിറ്റി ഡിസൈൻ: ലിക്വിഡ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: മോനിഷ് മോഹൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഫ്രെയിം മേക്കേഴ്സ് എൻ്റർടെയ്ൻമെൻ്റ്സാണ് ചിത്രം നിർമ്മിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..