മുംബൈ: ഇനി തെറ്റായവഴിയിലൂടെ സഞ്ചരിക്കില്ലെന്നും നല്ല കുട്ടിയാകുമെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. മയക്കുമരുന്നുകേസിൽ ജയിലിൽ കഴിയുന്ന ആര്യൻ കൗൺസിലിങ് സമയത്താണ് ഇത്തരത്തിൽ പ്രതികരിച്ചത്. 

ആഡംബര കപ്പലായ കോർഡെലിയയിൽ ഒക്ടോബർ രണ്ടിന് രാത്രിയിൽ നടന്ന ലഹരി വിരുന്നുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാൻ അടക്കം എട്ടുപേർ അറസ്റ്റിലാകുന്നത്. ഇവരുടെ ജാമ്യാപേക്ഷയിലുള്ള വിധി ഒക്ടോബർ 20-ന് പ്രത്യേക കോടതി പ്രഖ്യാപിക്കും. അതിന് മുന്നോടിയായാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പ്രതികൾക്കായി കൗൺസലിങ്ങ് സംഘടിപ്പിച്ചത്.

ചീത്തപ്പേരുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ഇനി ചെയ്യില്ലെന്നും പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ആര്യൻ ഖാൻ പറഞ്ഞു. ‘എന്നെക്കുറിച്ച് നിങ്ങൾക്ക് അഭിമാനിക്കാവുന്ന പ്രവൃത്തി എന്നിൽനിന്നുണ്ടാകും’- എൻ.സി.ബി. സോണൽ ഡയറക്ടർ സമീർ വാംഖഡെയോട് ആര്യൻ പറഞ്ഞു.

content highlights : shun wrong path, Aryan Khan tells officials during counselling in jail