നല്ല ജീവിതത്തിലേക്കൊരു ശുഭയാത്ര, 'ശുഭദിനം' ഒക്ടോബർ ഏഴിന്


ജീവിതം വെട്ടിപ്പിടിക്കാനുള്ള ആവേശത്തിലും തുടർന്നുണ്ടാകുന്ന പിരിമുറുക്കത്തിലും പെട്ടുഴലുന്ന ഒരുപറ്റം ആൾക്കാരുടെ ശുഭപ്രതീക്ഷയുള്ളൊരു യാത്രയാണ് ശുഭദിനം പറയുന്നത്.

ശുഭദിനം സിനിമയിൽ ഇന്ദ്രൻസും ​ഗിരീഷ് നെയ്യാറും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലർ "ശുഭദിനം" ഒക്ടോബർ 7 - ന് തീയേറ്ററുകളിലെത്തുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് ചിത്രത്തിന്റെ നിർമ്മാണം. ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

ജീവിതം വെട്ടിപ്പിടിക്കാനുള്ള ആവേശത്തിലും തുടർന്നുണ്ടാകുന്ന പിരിമുറുക്കത്തിലും പെട്ടുഴലുന്ന ഒരുപറ്റം ആൾക്കാരുടെ ശുഭപ്രതീക്ഷയുള്ളൊരു യാത്രയാണ് ശുഭദിനം പറയുന്നത്. ഇന്ദ്രൻസിനും ഗിരീഷ് നെയ്യാറിനും പുറമെ ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവരും കഥാപാത്രങ്ങളാകുന്നു.



ബാനർ - നെയ്യാർ ഫിലിംസ്, നിർമ്മാണം - ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം - ശിവറാംമണി, ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ , ആലാപനം - വിജയ് യേശുദാസ് , സൂരജ് സന്തോഷ്, അനാർക്കലി മരിക്കാർ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് - അജയ് തേങ്കര, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ് , സതീഷ് ബാബു, ഷൈൻ ബി.ജോൺ , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്റ് - ദി സോഷ്യൽ സ്ക്കേപ്പ്, സോംഗ്സ് & ട്രയിലർ- ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, വിതരണം - നെയ്യാർ ഫിലിംസ് ത്രൂ ശ്രീപ്രിയ കമ്പയിൻസ്, സെറ്റ് ഡിസൈൻസ് - 401 ഡിസൈൻ ഫാക്ടറി , ഡി ഐ - കെഎസ്എഫ്ഡിസി , വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്, ഡിസൈൻസ് - നെയ്യാർ ഫിലിംസ്, നവീൻ വി , സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Content Highlights: shubhadinam release date announced, indrans and gireesh neyyar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented