അതെ ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്; പറയാന്‍ യാതൊരു നാണക്കേടുമില്ല


പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന്റെ പേരില്‍ ശ്രുതിക്കെതിരേ വര്‍ഷങ്ങളായി കടുത്ത ആക്രമണമാണ് ചിലര്‍ അഴിച്ചു വിടുന്നത്

-

നിക്കെതിരേ ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് മറുപടിയുമായി നടി ശ്രുതി ഹാസന്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ശ്രുതിയുടെ മറുപടി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രുതി സാമൂഹിക മാധ്യമങ്ങളില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. മെലിഞ്ഞതിന്റെ പേരില്‍ വളരെ മോശം അഭിപ്രായമാണ് ചിലര്‍ ആ ചിത്രത്തിന് താഴെ കുറിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ശ്രുതി ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായ സന്ദേശവുമായി രംഗത്ത് വന്നത്.

പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന്റെ പേരില്‍ ശ്രുതിക്കെതിരേ വര്‍ഷങ്ങളായി കടുത്ത ആക്രമണമാണ് ചിലര്‍ അഴിച്ചു വിടുന്നത്. താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്നും അത് താന്‍ എവിടെയും നിഷേധിച്ചിട്ടില്ലെന്നും ശ്രുതി വ്യക്തമാക്കി.

ശ്രുതിയുടെ കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ...

നേരത്തേ പങ്കുവച്ച ഒരു പോസ്റ്റിനെ ചുവടുപിടിച്ചാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല ഞാന്‍, എന്നാല്‍ നിരന്തരമായ അഭിപ്രായപ്പെടലുകള്‍, ''അവള്‍ വളരെ തടിച്ചിയാണ്, അവള്‍ വളരെ മെലിഞ്ഞതാണ്, എന്നിവ ഒഴിവാക്കാന്‍ ആയേക്കും.

Shruti Hassan on body shaming plastic Surgery Hormonal Pain shuts trolls

ഈ രണ്ട് ചിത്രങ്ങളും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എടുത്തതാണ്. ഞാന്‍ ഇപ്പോള്‍ ഇവിടെ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് അവരുമായി ബന്ധപ്പെടുത്താന്‍ സാധിച്ചേക്കും. മറ്റൊരാളെ വിലയിരുത്താന്‍ നിങ്ങള്‍ക്കാകില്ല. ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ ജീവിതമാണ് ഇതെന്റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. എത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ അതിന് പ്രചാരണം നല്‍കിയോ? അല്ലെങ്കില്‍ ഞാനതിന് എതിരേ സംസാരിച്ചുവോ? . ഇങ്ങനെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാല്‍ മനസ്സിന്റെയും മാറ്റങ്ങളും ചലനങ്ങളും അംഗീകരിക്കാന്‍ പഠിക്കുക എന്നതാണ്. സന്തോഷിക്കൂ, സ്‌നേഹം പ്രചരിപ്പിക്കൂ...

Content Highlights: Shruti Hassan on body shaming, plastic Surgery, Hormonal Pain, shuts trolls

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented