മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മനസ്സു തുറന്ന് നടി ശ്രുതി ഹാസന്‍. ശ്രുതിയുടെ ജനനത്തിന് ശേഷമാണ് കമല്‍ ഹാസനും സരികയും വിവാഹിതരാകുന്നത്. 16 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് 2004 ല്‍ ഇവര്‍ ഓദ്യോഗികമായി വേര്‍പിരിഞ്ഞു.

മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളിവിട്ടില്ല എന്ന് ശ്രുതി പറയുന്നു. മാത്രവുമല്ല അവര്‍ വ്യത്യസ്തമായ ജീവിതം നയിക്കുന്നതില്‍ തനിക്ക് ആവേശം ഉണ്ടായിരുന്നുവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശുത്രി ഇതേക്കുറിച്ച് സംസാരിച്ചത്. 

'എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്. ഞാന്‍ എന്റെ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടുപേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത്'- ശ്രുതി പറഞ്ഞു.

Content Highlights: Shruti Haasan on her parents Kamal Haasan and sarika divorce