ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ നിന്നും
ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ അഭിനന്ദിച്ച് സംവിധായിക ശ്രുതി ശാരണ്യം. പുരുഷമേധാവിത്വത്തിന്റെ മുഖത്തുള്ള കനത്തപ്രഹരമാണ് ഈ ചിത്രമെന്നും ഈ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടത് ചലച്ചിത്രമേളകളില്‍ മാത്രമല്ലെന്നും അടുക്കളകളില്‍കൂടിയാണെന്നും ശ്രുതി കുറിച്ചു.
ശ്രുതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ Jeo Baby.. Love you for giving us 'the great Indian kitchen'. നല്ല തന്തമാരും പുത്രന്മാരും തള്ളമാരും അവരുടെ കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളേരും ഒക്കെ കുടുംബസമേതം ഈ സിനിമ കാണണം. കണ്ടാല്‍ മാത്രം പോരാ.. ഇതൊന്നും നിങ്ങളല്ല എന്ന് കണ്ണാടി നോക്കി ഒരു പത്ത് വട്ടമെങ്കിലും പറയണം. കുറ്റബോധത്തിന്റെ ആവശ്യമേയില്ല. കാരണം ഇതൊന്നും നിങ്ങളല്ലല്ലോ.. 'കഴിഞ്ഞ ജീവിതം ഒരു റിഹേഴ്‌സല്‍ ആയിരുന്നു' എന്നും പറഞ്ഞ് സുരാജ് (നിമിഷ, സുരാജ് ഇവരുടെ ഒന്നും കഥാപാത്രങ്ങള്‍ക്ക് പേര് പോലും ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കിലും പേരെന്തിന്.. അത്തരത്തില്‍ ഉള്ള കഥാപാത്രങ്ങളുമായി നമുക്കാര്‍ക്കും ഒരു വിദൂര സാദൃശ്യവും ഇല്ലല്ലോ) തിണ്ണയില്‍ വച്ച് പോവുന്ന ചായക്കപ്പുണ്ടല്ലോ, അത് ഞാനും നീയും നിന്റെ തന്തയും നമ്മുടെ തന്തമാരും അവരുടെ ഭാര്യമാരും അവരുടെ മക്കളും ആങ്ങളമാരും പെങ്ങന്മാരും ഒന്നും ഒരുകാലത്തും ഇതിനപ്പുറം പോവില്ലെന്ന മുറവിളിയാണ്..
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ Jeo Baby.. Love you for giving us "the great Indian kitchen". നല്ല തന്തമാരും പുത്രന്മാരും...
Posted by Shruthi Sharanyam on Friday, 15 January 2021
Content Highlights: Shruthi Sharanyam praises The Great Indian Kitchen Movie Jeo Baby Nimisha Suraj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..