ടി ശ്രിയ  ശരണ്‍ വിവാഹിതയായി. റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ കൊഷീവ് ആണ് വരന്‍.

shriya

മുംബൈ അന്ധേരിയിലുള്ള ശ്രിയയുടെ വസതിയില്‍ വച്ച് മാര്‍ച്ച് 12ന് വിവാഹച്ചടങ്ങുകള്‍ നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ആരാഞ്ഞ മാധ്യമങ്ങളോട് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ശ്രിയയുടെ നിലപാട്.

shriya

മാര്‍ച്ച് 19ന് ഉദയ്പൂരില്‍ വച്ചാണ് ശ്രിയയും ആന്ദ്രേയും വിവാഹിതരായിരിക്കുന്നത്. ശ്രിയയുടെ ഫാന്‍സ് പേജിലൂടെയാണ്  വിവാഹത്തിന്റെയും ഹല്‍ദി ചടങ്ങുകളുടെയും ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടിരിക്കുന്നത്. 

shriya

shriya

മൂന്ന് വര്‍ഷത്തിലേറെയായി ശ്രിയയും ആന്ദ്രേ കൊഷീവും അടുത്ത സുഹൃത്തുക്കളാണ്. ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ഡല്‍ഹിയിലാണ്. 2001 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ ചെയ്തു. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം പോക്കിരിരാജയിലും മോഹന്‍ലാലിനൊപ്പം കാസനോവയിലും അഭിനയിച്ചിട്ടുണ്ട്. കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന നരഗാസുരനില്‍ ശ്രിയ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Content Highlights: Shriya Saran wedding Shriya Saran  married to tennis player Andrei Koscheev