ടി ശ്രിയ ശരണ്‍ റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ കൊഷീവും വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍. 

അന്ധേരിയിലുള്ള ശ്രിയയുടെ വസതിയില്‍ വച്ച് മാര്‍ച്ച് 12 ന് വിവാഹ ചടങ്ങുകള്‍ നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ അതീവ രഹസ്യമായാണ് ചടങ്ങുകള്‍ നടന്നത്. നടന്‍ മനോജ് ബാജ്‌പേയിയും ഭാര്യ ശബാനയും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്ത സുഹൃത്തുക്കള്‍. 

മൂന്ന് വര്‍ഷങ്ങളിലേറെയായി ശ്രിയയും ആന്ദ്രേ കൊഷീവും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. 

ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ഡല്‍ഹിയിലാണ്. 2001 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം ചെയ്യുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ ചെയ്തു. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം പോക്കിരി രാജയിലും മോഹൻലാലിനൊപ്പം കാസനോവയിലും അഭിനയിച്ചിട്ടുണ്ട്. കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന നരഗാസുരനില്‍ ശ്രിയ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Content Highlights: Shriya Saran wedding Shriya Saran  married to tennis player Andrei Koscheev